Kottayam

തലപ്പുലം ഇഞ്ചോലികാവ് ദേവീക്ഷേത്രത്തില്‍ 11- മത് ശ്രീമദ് ദേവീഭാഗവത നവാഹയജ്ഞം 2025 ഏപ്രില്‍ 25-വെള്ളിമുതല്‍ മെയ് 4 ഞായര്‍ വരെ

Posted on

പൂഞ്ഞാർ :തലപ്പുലം ഇഞ്ചോലികാവ് ദേവീക്ഷേത്രത്തില്‍ 11- മത് ശ്രീമദ് ദേവീഭാഗവത നവാഹയജ്ഞം 2025 ഏപ്രില്‍ 25-വെള്ളിമുതല്‍ മെയ് 4 ഞായര്‍ വരെ യജ്ഞാചാര്യന്‍ ശ്രീ തൃക്കൊടിത്താനം വിശ്വനാഥന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടക്കുകയാണ് 25-)o തിയതി വെള്ളിയാഴ്ച 6-30 ന് ഇഞ്ചോലികാവ് ദേവീക്ഷേത്രസമിതി പ്രസിഡണ്ട്  രാമചന്ദ്രന്‍ നായര്‍ പര്യാത്ത് ന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യജ്ഞ സമാരംഭ സഭ സഭയില്‍ വിവിധ സമുദായ നേതാക്കള്‍ പങ്കെടുക്കുകയും പൂഞ്ഞാര്‍ കോവിലകം അശ്വതി തിരുനാള്‍ അശോകരാജവര്‍മ്മ ഭദ്രദീപ പ്രകാശനവും മുഖ്യ പ്രഭാഷണവും നടത്തുന്നു.

യജ്ഞാചാര്യന്‍ .തൃക്കൊടിത്താനം വിശ്വനാഥന്‍ അനുഗ്രഹപ്രഭാഷണവും നടത്തും. 26-)o തീയതി ശനിയാഴ്ച രാവിലെ 5 മണിക്ക് അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടുകൂടി ആരംഭിക്കുന്ന യജ്ഞത്തിന് ക്ഷേത്രം മേല്‍ശാന്തി ശ്രീ.മനോജ് നമ്പൂതിരി ദീപപ്രോജ്വലനം നടത്തുന്നു എല്ലാ ദിവസവും രാവിലെ ഗണപതിഹോമം കൂടാതെ ഗ്രന്ഥപൂജ,ലളിതാ സഹസ്രനാമജപം,ആദ്ധ്യാല്‍മിക പ്രഭാഷണങ്ങള്‍,അന്നദാനം,വിവിധ പൂജകള്‍,വഴിപാടുകളും ഉണ്ടായിരിക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version