Kottayam

റബ്ബറിന് 300 രൂപ താങ്ങുവില നൽകണം: ഭാരതീയ കിസാൻ സംഘ് പ്രസിഡണ്ട് ഡോ. അനിൽ വൈദ്യമംഗലം

Posted on

മുണ്ടക്കയം: ദുരിതം അനുഭവിക്കുന്ന റബ്ബർ കർഷകരെ രക്ഷിക്കാൻ 300 രുപ താങ്ങുവില നൽകണമെന്നുകേരളത്തിൽ കർഷകർ നേരിടുന്നത് സമാനതകളില്ലാത്ത ദുരിതമെന്ന് കാർഷിക ഉൽപ്പന്നങ്ങൾക്ക് ന്യായവില ലഭിക്കുന്നില്ലെന്നുഭാരതീയ കിസാൻ സംഘ് സംസ്ഥാന അധ്യക്ഷൻ ഡോ.അനിൽ വൈദ്യമംഗലം. ഭാരതീയ കിസാൻ സംഘ് സംസ്ഥാന തലത്തിൽ നടത്തുന്ന കാർഷിക നവോത്ഥാന യാത്രക്ക് മുണ്ടക്കയത്ത്നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പലിശക്കെടുത്തും, കടം വാങ്ങിയും പാടത്തും, പറമ്പിലും കൃഷിയിറക്കുന്ന കർഷർകർക്ക് ന്യായമായ വില ലഭിക്കുന്നില്ലെന്ന് മാത്രമല്ല കൃഷി നശിപ്പിക്കാൻ വരുന്ന വന്യമൃഗങ്ങളിൽ നിന്ന് സംരക്ഷണവും ലഭിക്കുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു.

.ബികെഎസ് സംസ്ഥാന ജന. സെക്രട്ടറി അഡ്വ.രതീഷ് ഗോപാൽ ജാഥ ലക്ഷ്യങ്ങൾ വിശദീകരിച്ചു. ബി കെ എസ് മുണ്ടക്കയം ബ്ലോക്ക് പ്രസി. കെ.എം പുരുഷോത്തമൻ അധ്യക്ഷനായ ചടങ്ങിൽ ജില്ലാപ്രസിഡൻ്റ് രാമചന്ദ്ര കർത്ത,ജില്ലാ ജന സിക്രട്ടറി സഹസ്രനാമ അയ്യർ ഇ എൻ ശശികുമാർ, അശോക് കുമാർബി.കെ.എസ്സംസ്ഥാന വനിത വിഭാഗം അധ്യക്ഷ, എം.സി. വത്സലകുമാരി, എന്നിവർ പ്രസംഗിച്ചു.
കാർഷിക മേഖലയിൽ വന്യജീവികളുടെ അക്രമം തടയുന്നതിന് ആവശ്യമായ പ്രതിരോധ സംവിധാനങ്ങൾ നടപ്പിലാക്കുക, കോൾ പാടങ്ങൾ സംരക്ഷിക്കുക, നെല്ലിൻ്റെ താങ്ങുവില കിലോയ്ക്ക് 35 രൂപയും റബ്ബറിന് 300രൂപയും മായിയി നിജപ്പെടുത്തുക, കാർഷികയന്ത്രങ്ങളുടെ ജി എസ് ടി പൂർണ്ണമായും ഒഴിവാക്കുക, പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് ബി കെ എസ് സംസ്ഥാന പ്രസിഡന്റ് ഡോ അനിൽ വൈദ്യമംഗലത്തിന്റെ നേതൃത്വത്തിൽ കഴിഞ്ഞ 2 ന്
മഞ്ചേശ്വരത്തു നിന്നും യാത്രയ്ക്ക് തുടക്കം കുറിച്ചത്. ഇന്നലെ രാവിലെ 9 ന് മുണ്ടക്കയത്ത് എത്തിയ സംഘത്തെ ജില്ലാ ഭാരവാഹികളുടെ നേതൃത്വത്തിൽ സ്വീകരിച്ചു. മുണ്ടക്കയം, ഈ രറ്റുപേട്ട, പാല ,കടുത്തുരുത്തി, വൈക്കം ഉല്ലല ,എന്നീ സ്ഥലങ്ങളിലെ സ്വീകരണ യോഗങ്ങളിൽ സംസാരിച്ചു. തുടർന്ന് മറ്റ് ജില്ലകളിലൂടെ സഞ്ചരിച്ച് 28 ന് പുത്തരിക്കണം മൈതാനത്ത്നടക്കുന്ന പൊതു പരിപാടിയോടെതിരുവനന്തപുരത്ത് നവോത്ഥാ ന കേരളയാത്രക്ക് സമാപനമാകും. സംസ്ഥാന സംഘടന സിക്രട്ടറി. പി.മുരളീ ധരൻ, പി. സുകുമാരൻ രതീഷ് കൂടൽ.നാരായണൻ കീഴൽ ഡോ: കരുണൻകണ്ണംപൊയിലിൽ പ്രതിഭ പത്മനാഭൻ എന്നി നേതാക്കളുടെ നേത്യത്വത്തിലാണ് യാത്ര നടക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version