Kerala

ബഫർ സോൺ ആക്കുന്നതും മന്ത്രി;വികസനം കൊണ്ട് വരുമെന്ന് പറയുന്നതും മന്ത്രി:ജലസേചന മന്ത്രി തള്ളൽ അവസാനിപ്പിക്കണമെന്ന് എം മോനിച്ചൻ

Posted on

തൊടുപുഴ :ജനപഥങ്ങൾ ബഫർ സോൺ ആക്കുന്നതും ജലസേചന  മന്ത്രി;വികസനം കൊണ്ട് വരുമെന്ന് പറയുന്നതും ജലസേചന മന്ത്രി:ജലസേചന മന്ത്രി തള്ളൽ അവസാനിപ്പിക്കണമെന്ന് കേരളാ കോൺഗ്രസ് ജനറൽ സെക്രട്ടറി എം മോനിച്ചൻ അഭിപ്രായപ്പെട്ടു.  മുട്ടം മുതൽ അറക്കുളം വരെയുള്ള തൊടുപുഴ – പുളിയന്മല സംസ്ഥാന ഹൈവേയും ശകരപ്പള്ളി, കോളപ്ര , ശരം കുത്തി, കുടയത്തൂർ, മുസ്ലിം പള്ളിക്കവല, കാഞ്ഞാർ , കാഞ്ഞാർ ഈസ്റ്റ് ടൗൺ, അറക്കുളം, പുത്തൻ പള്ളി Jn., പന്ത്രണ്ടാം മൈൽ തുടങ്ങി ജലവിഭവ വകുപ്പ് മന്ത്രി നിത്യംകടന്നുപോകുന്ന വഴിത്താരക്കിരുവശവും 200  മീറ്റർ  ബഫർസോണിൽപെട്ടു കഴിഞ്ഞു.

കൂടാതെ 100 മീറ്റർ നിർമ്മാണ നിരോധനമാകുന്ന നിയന്ത്രണവും.ഇതുപോലെ തന്നെയാണ് കാരിക്കോട് – ആനക്കയം – കാഞ്ഞാർ റോഡിന്റെ അവസ്ഥയും റോഡിന്റെ വശങ്ങളിലെ തിങ്ങിപ്പാർക്കുന്ന ജനങ്ങളുടെ അവസ്ഥയും.നിലവിലുളള നിർമ്മാണം തുടരാൻ തടസമില്ലെന്ന ‘മന്ത്രിയുടെ വിചിത്ര നിലപാട് കൂടുതൽ ഭീതിയാണ് ജനങ്ങളിൽ ഉണ്ടായിരിക്കുന്നത് ‘.കാരണം ഒരു വീട് നിർമ്മിക്കാനോ,ഒരു കടമുറി നിർമ്മിക്കാനോ,മറ്റെന്തെങ്കിലും കൃഷിയോ ആവട്ടെ, ബഫർസോണായ 20 മീറ്ററിൽ ചെയ്യാൻ കഴിയില്ലെന്ന് സ്വയം സമ്മതിക്കുന്ന മൗന കുറ്റമൊഴി.

മന്ത്രി തന്നെ നാഴികക്ക് നാല്പത് വട്ടം പ്രഖ്യാപിച്ചു കൊണ്ടിരിക്കുന്ന ടൂറിസം പദ്ധതി ഇനി ഉണ്ടാകുമോ?കോളപ്രയിലും,മലങ്കരയിലും, കാഞ്ഞാറിലും , വാട്ടർ തീം പാർക്കിലും, മൂലമറ്റത്തും മാറി മാറി നടത്തുന്ന പ്രഖ്യാപനങ്ങൾ ഇനി വിളിച്ചു പറയാതെയെങ്കിലുംഇരിക്കണം.കാഞ്ഞാർ വോളിബോൾ ഇൻഡോർ സ്റ്റേഡിയംഎം എൽ എ ആയ നാൾ മുതൽ കാഞ്ഞാറുകാർ കേട്ടു തുടങ്ങിയതാണ്. നടക്കാത്തത് ഇപ്പോൾ ജലസേചന വകുപ്പ് ഇറക്കിയ ഉത്തരവാണോ കാരണം?

42 അടി സംഭരണശേഷിയുള്ള പ്രദേശത്ത് ഇതുവരെ നിർമ്മാണം നടക്കില്ലായിരുന്നു. ഇപ്പോൾ സംഭരണശേഷിയിൽ നിന്നും 20 മീറ്റർ ബഫർ സോണും 100 മീറ്റർ നിർമ്മാണനിരോധന നിയന്ത്രണവും.ഇതിൽ കൂടുതൽ മുട്ടം,കുടയത്തൂർ, അറക്കുളം, വെള്ളിയാമറ്റം, ആലക്കോട്, ഇടവെട്ടി പഞ്ചായത്തുകളിലെ ജനങ്ങളോട് എന്തു ചെയ്യാൻ.ബാങ്കുകളുടെ ജപ്തി ഭീഷണിയും കട ബാധ്യതയും മുറുകിനിൽക്കുന്ന ജനങ്ങളെ നിങ്ങൾ മറക്കരുത്. ഉള്ള തുണ്ടുഭൂമിയെങ്കിലും വിറ്റ് കടം വീട്ടാനും, കിടപ്പാടം നിലനിർത്താനും കഴിയുമോ പാവങ്ങൾക്ക്. ചികിത്സയ്ക്കോ വിവാഹത്തിനോ വിദ്യഭ്യാസത്തിനോ മറ്റ് അത്യാവശ്യ കാര്യങ്ങൾക്കോ 120 മീറ്ററിലെ സാധാരണക്കാർക്ക് ബാങ്കുകളെ സമീപിച്ചിട്ട് എന്തു കാര്യം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version