Kerala

കാവുംകണ്ടംപള്ളിയുടെ ഗ്രോട്ടോ തകർത്ത സംഭവം അപലപനീയം.പ്രതികളെ ഉടൻ പിടികൂടണം”ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ.ബിജു പുന്നത്താനം

Posted on

പാലാ :കാവുംകണ്ടംപള്ളിയുടെ ഗ്രോട്ടോ തകർത്ത സംഭവം അപലപനീയം.പ്രതികളെ ഉടൻ പിടികൂടണം”ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ.ബിജു പുന്നത്താനം . കാവുംകണ്ടംപള്ളിയുടെ മുമ്പിൽ സ്ഥാപിച്ചിരിക്കുന്ന മാതാവിന്റെ ഗ്രോട്ടോ തകർത്ത സംഭവത്തിലെ പ്രതികളെ ഉടൻ പിടികൂടണമെന്നും മാതൃകാപരമായി ശിക്ഷിക്കണമെന്നും സംഭവസ്ഥലം സന്ദർശിച്ച ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ .ബിജു പുന്നത്താനം ആവശ്യപ്പെട്ടു.വ്യത്യസ്ത ജാതി മത ചിന്തകൾപുലർത്തുന്ന ആളുകൾ ആദരവോടെകാണുകയും വണങ്ങുകയും ചെയ്യുന്ന ഗ്രോട്ടോ തകർത്തതിലൂടെ നാടിന്റെ സമാധാന അന്തരീക്ഷം തകരുവാൻ അനുവദിച്ചുകൂടാ.

സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ അതിരുകടക്കുമ്പോൾ അതിന്റേതായ ഗൗരവത്തിൽ ഇടപെടലുകൾ ഉണ്ടാവണം.ഇനി ഇത്തരത്തിൽ സംഭവങ്ങൾ അവർത്തിക്കാതിരിക്കുവാൻ കർശന നടപടികൾ കുറ്റക്കാർക്കെതിരെ സ്വീകരിക്കണം .DCC സെക്രട്ടറി R സജീവ് ,മണ്ഡലം പ്രസിഡന്റ് ബെന്നി ചോക്കാട്ട്, ടോം കോഴിക്കോട്ട് ,സിബി ചക്കാലക്കൽ ,ബിനു വള്ളോം പുരയിടം,തോമസ് കാവുംപുറം ,സണ്ണി കാര്യപ്പുറം തുടങ്ങിയവർ സന്നിഹിതരായിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version