Kerala

മഹാത്മാഗാന്ധിയുടെ പൗത്രനും പ്രമുഖ ഗാന്ധിയനും പൊതുപ്രവർത്തകനുമായ തുഷാർ ഗാന്ധി ഈ മാസം 13ന് അരുവിത്തുറ സെൻറ് ജോർജസ്സ് കോളേജിൽ വിദ്യാർത്ഥികളുമായി സംവദിക്കും

Posted on

 

അരുവിത്തുറ :മഹാത്മാഗാന്ധിയുടെ പൗത്രനും പ്രമുഖ ഗാന്ധിയനും പൊതുപ്രവർത്തകനുമായ തുഷാർ ഗാന്ധി ഈ മാസം 13ന് അരുവിത്തുറ സെൻറ് ജോർജസ്സ് കോളേജിൽ വിദ്യാർത്ഥികളുമായി സംവദിക്കും.വൈക്കം സത്യാഗ്രഹത്തിന്റെയും ഗാന്ധിജിയുടെ കേരള സന്ദർശനത്തിന്റെ നൂറാം വാർഷികത്തി ന്റെയും പശ്ചാത്തലത്തിൽ കോളേജിലെ പിജി റിസർച്ച് ഡിപ്പാർട്ട്മെൻറ് ഓഫ് ഇംഗ്ലീഷ് വിഭാഗം സംഘടിപ്പിക്കുന്ന പ്രത്യേക പരിപാടിയിലാണ് തുഷാർ ഗാന്ധി അതിഥിയായി എത്തുന്നത്.ക്യാമ്പസിൽ തയ്യാറാക്കിയിരിക്കുന്ന ഗാന്ധി പ്രതിമയിൽ അദ്ദേഹം പുഷ്പാർച്ചന നടത്തും.

10.30 തിന് നടക്കുന്ന സമ്മേളനത്തിൽ സർദാർ വല്ലഭായി പട്ടേലും മഹാത്മാഗാന്ധിയും ഗാന്ധിയൻ സത്യാഗ്രഹവും എന്ന വിഷയത്തിൽ അദ്ദേഹം സംസാരിക്കും. കോളേജ് മാനേജർ വെരി റവ ഫാ സെബാസ്റ്റ്യൻ വെട്ടുകല്ലേൽ, കോളേജ് പ്രിൻസിപ്പൽ പ്രൊഫ ഡോ സിബി ജോസഫ്, കോളേജ് ബർസാർ റവ ഫാ ബിജു കുന്നയ്ക്കാട്ട് കോളേജ് വൈസ് പ്രിൻസിപ്പൽ ഡോർ ജിലു ആനി ജോൺ തുടങ്ങിയവർ സംസാരിക്കും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version