Kerala

വനിതകൾ പൊരുതി നേടിയ അവകാശങ്ങളാണ് നാമിന്നു അനുഭവിക്കുന്നതെന്ന് ഈ വനിതാ ദിനത്തിൽ ഓർക്കേണ്ടതുണ്ട് :ഫാദർ തോമസ് പഴുവക്കാട്ടിൽ

Posted on

പാലാ :വനിതകൾക്ക് ഇന്ന് ലഭ്യമായ അവകാശങ്ങൾ ഒക്കെയും പൂർവികർ പൊരുതി നേടിയതാണ്. സതിക്കെതിരെ രാജാറാം മോഹൻറായ്  നടത്തിയ പോരാട്ടങ്ങളും;മുലകരത്തിനെതിരെ  തന്റെ മുല ഛേദിച്ചു കൊണ്ട് നങ്ങേലി നടത്തിയ പോരാട്ടങ്ങളും ;കല്ലുമാലകരം വന്നപ്പോൾ കല്ലുമാല പൊട്ടിച്ചെറിഞ്ഞു വനിതകൾ നടത്തിയ പോരാട്ടങ്ങളും ഈ വനിതാ ദിനത്തിൽ നാം ഓർക്കേണ്ടതുണ്ടെന്ന് ഫാദർ തോമസ് പഴുവക്കാട്ടിൽ.വനിതാ ദിനത്തോട് അനുബന്ധിച്ച് പാലാ ഗാഢലൂപ്പാ പള്ളിയിൽ നടന്ന വനിതാ യോഗത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു ഫാദർ തോമസ്  പഴുവക്കാട്ടിൽ.

താൻസി റാണിയും ,പേശാമടന്തയും ;ഉണ്ണിയാർച്ചയുമൊക്കെ അനീതിക്കെതിരെ യുദ്ധം ചെയ്ത മഹതികളാണ് അവരുടെ ജീവിത വിജയങ്ങളും ഈ വനിതാ ദിനത്തിൽ നമ്മൾ മാതൃകയാക്കണമെന്നും ഫാദർ തോമസ് പഴുവ കാട്ടിൽ കൂട്ടിച്ചേർത്തു.രാവിലെ നടന്ന വർണ്ണാഭമായ വനിതാ റാലി മുൻസിപ്പൽ വൈസ് ചെയർപേഴ്‌സൺ ബിജി ജോജോ ഫ്ലാഗ് ഓഫ് ചെയ്തു .ചെണ്ടമേളത്തിന്റെയും മുത്തുക്കുടകളുടെയും വർണ്ണ ബലൂണുകളും അകമ്പടിയോടെ നൂറുകണക്കിന്  വനിതകൾ നടത്തിയ റാലി നഗര ശ്രദ്ധ പിടിച്ചുപറ്റി .

ചടങ്ങിൽ മാണി സി കാപ്പൻ  എം എൽ എ ;ലിസി പോൾ ;ഫാദർ അഗസ്റ്റിൻ കല്ലറയ്ക്കൽ ;ജാക്‌വലിൽ ജോർജ് ;ഫാദർ ജോഷി പുതുപ്പറമ്പിൽ ;സിസ്റ്റർ റാണി വർഗീസ് ;മരിയ പത്രോസ് ;മോളി വർഗീസ് ;അന്നമ്മ ആന്റണി ;റോസ് ജോജോ ;ഷെറിൻ കെ സി ഡോണ മോനി എന്നിവർ പ്രസംഗിച്ചു .

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version