Kerala

പാലായുടെ സമഗ്ര വികസനം ലക്ഷ്യമെന്ന് ചെയർമാൻ തോമസ് പീറ്റർ:മീഡിയാ അക്കാദമിയിൽ മീറ്റ് ദി പ്രസ്സിൽ സംസാരിക്കുകയായിരുന്നു തോമസ് പീറ്റർ

Posted on

പാലാ :പാലായുടെ സമഗ്ര വികസനം ലക്ഷ്യമെന്ന് ചെയർമാൻ തോമസ് പീറ്റർ:മീഡിയാ അക്കാദമിയിൽ മീറ്റ് ദി പ്രസ്സിൽ സംസാരിക്കുകയായിരുന്നു തോമസ് പീറ്റർ .കുറച്ചു കാലമേ ഉള്ളൂ എങ്കിലും എല്ലാവരെയും യോജിപ്പിച്ചു കൊണ്ടുള്ള സമീപനമാണ് എൽ ഡി എഫിന്റേത്.ഭരണ കക്ഷിയെല്ലാം ഒറ്റക്കെട്ടാണ് അതിൽ ഷാജു തുരുത്തനും ,ഷീബ ജിയോയും ഉൾപ്പെടുമെന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു .

പാലാ സെന്റ് തോമസ് സ്‌കൂളിന്റെ ഭാഗത്തെയും , കെ എസ് ആർ ടി സി ഭാഗത്തെയും വെള്ളക്കെട്ട് പരിഹരിക്കാൻ പി ഡബ്ലിയൂ ഡി യുമായി ചേർന്ന് സത്വര നടപടികൾ സ്വീകരിക്കും .പാലായിലെ നാലു വാർഡുകൾക്കു കുടിവെള്ളം ലഭ്യമാകുന്ന ബ്രഹുത്തായ കുടിവെള്ള പദ്ധതി ഉടൻ പണി പൂർത്തിയാകുമെന്ന് തോമസ് പീറ്റർ അറിയിച്ചു .

മുൻസിപ്പൽ സ്റ്റേഡിയത്തിന്റെ നവീകരണത്തിനും ;ജനറൽ ആശുപത്രിയുടെ വികസനത്തിനും ഊന്നൽ നൽകിയുള്ള ഭരണമായിരിക്കും  തങ്ങളുടേത്.ആർ വി പാർക്കും ,കുമാരനാശാൻ പാർക്കും നവീകരിക്കും .വായന ഇല്ലാതാകുന്ന ഇക്കാലത്ത് മുൻസിപ്പൽ ലൈബ്രറിയിൽ മറ്റ് പഞ്ചായത്തിലുള്ളവർക്കും അംഗത്വം നൽകുന്ന കാര്യം പരിഗണിക്കും .

മീഡിയാ അക്കാദമി പ്രസിഡണ്ട് എബി ജെ ജോസിന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ തങ്കച്ചൻ പാലാ സ്വാഗതവും ,സാംജി പഴേപറമ്പിൽ കൃതജ്ഞതയും പറഞ്ഞു .തോമസ് പീറ്ററിനോടൊപ്പം സാവിയോ കാവുകാട്ട് ;ലീനാ സണ്ണി ;ജോസിൻ  ബിനോ എന്നീ കൗൺസിലർമാരും സന്നിഹിതരായിരുന്നു .

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version