Kerala

ഓട്ടോകളിൽ യാത്ര സൗജന്യം: സ്റ്റിക്കർ പതിക്കണമെന്ന ഗതാഗതകമ്മീഷണറുടെ ഉത്തരവ് പിൻവലിക്കുക:കേരള സ്റ്റേറ്റ് മോട്ടോർ & എഞ്ചിനീയറിംഗ് ലേബർ സെന്റർ

Posted on

കൊച്ചി:ഓട്ടോറിക്ഷകളിൽ മീറ്റർ പ്രവർത്തിക്കുന്നില്ലെങ്കിൽ യാത്ര സൗജന്യമെന്ന സ്റ്റിക്കർ പതിക്കണമെന്ന ഗതാഗത കമ്മിഷണറുടെ ഉത്തരവ് അടിയന്തിരമായി പിൻവലിക്കണമെന്ന് എറണാകുളത്ത് ചേർന്ന എച്ച്.എം.എസ് ട്രേഡ് യൂണിയൻ നേതൃത്വത്തിലുള്ള കേരള സ്റ്റേറ്റ് മോട്ടോർ & എഞ്ചിനീയറിംഗ് ലേബർ സെന്റർ (എച്ച്. എം. എസ്) സംസ്ഥാന കമ്മിറ്റി നേതൃയോഗം ആവിശ്യപ്പെട്ടു.

തൊഴിലാളികൾക്കിടയിൽ കടുത്ത പ്രതിഷേധം ഇത് ഉണ്ടാക്കിയിട്ടുണ്ട്. പ്രതിസന്ധിയിൽ കൂടി കടന്നു പോകുന്ന ഈ മേഖലയെ കൂടുതൽ ദുരിതത്തിലാക്കുന്ന തീരുമാനമാണ് കമ്മിഷണരുടേത് എന്നും നേതൃയോഗം സൂചിപ്പിച്ചു.യൂണിയൻ നേതൃയോഗം എച്ച് എം എസ്. ദേശീയ വർക്കിംങ്ങ് കമ്മറ്റിയംഗം മനയത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ്‌ മനോജ് ഗോപി അധ്യക്ഷത വഹിച്ച നേതൃയോഗത്തിൽ. സംസ്ഥാന ഭാരവാഹികളായ ബിജു ആന്റണി,, മുസമ്മിൽ കൊമ്മേരി, കെ.കെ. കൃഷ്ണൻ , ഒ.പി.ശങ്കരൻ മലയൻകീഴ് ചന്ദ്രൻ നായർ , എൻ.സി. മൊയിൻ കുട്ടി, അജി ഫ്രാൻസിസ് , പി.വി.തമ്പാൻ, രാജു കൃഷ്ണ, എ. രാമചന്ദ്രൻ ,പി. ദിനേശൻ , കോയ അമ്പാട്ട്, ,ജയൻ അടൂർ , കൊല്ലം സുനിൽ , , ഗഫൂർ പുതിയങ്ങാടി , ജോയി മാടശ്ശേരി, ഹമീദ് പട്ടത്ത്. എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version