Kerala

ഭരണങ്ങാനം അൽഫോൻസാ തീർത്ഥാടന കേന്ദ്രത്തിൽ നിന്ന് അന്തർദേശീയ വലിയനോമ്പ് സന്ദേശം

Posted on

 

ഭരണങ്ങാനം: വിശുദ്ധ അൽഫോൻസാ തീർത്ഥാടന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ മീഡിയ കമ്മീഷൻ പാലായുമായി സഹകരിച്ച് വലിയനോമ്പിലെ 50 ദിവസങ്ങളിലും ആത്മീയ ചിന്തകൾ പങ്കുവയ്ക്കുന്നു. ഇംഗ്ലീഷിൽ നൽകുന്ന അഞ്ച് മിനിറ്റിൽ താഴെയുള്ള ചിന്തകൾ കോ ഓർഡിനേറ്റ് ചെയ്യുന്നത് ചിക്കാഗോ രൂപതാംഗമായ ഫാ. കെവിൻ മുണ്ടയ്ക്കലാണ്. അമേരിയ്ക്ക, കാനഡാ, ഓസ്ട്രേലിയ, യുകെ എന്നിവിടങ്ങളിൽ നിന്നുള്ള സീറോ മലബാർ യുവാക്കളാണ് ചിന്തകൾ പങ്കു വയ്ക്കുന്നത്.

നോമ്പുകാല ചിന്തകൾ പങ്കുവയ്ക്കുന്നത് ഫാ. കെവിൻ മുണ്ടയ്ക്കൽ, (ചിക്കാഗോ), ഫാ. രാജീവ് വലിയവീട്ടിൽ (ഫ്ലോറിഡാ), ഫാ. ജോബി ജോസ് വെള്ളൂകുന്നേൽ (കാലിഫോർണിയ), ഫാ. ജോർജ് പാറയിൽ (ചിക്കാഗോ), ഫാ. മെൽവിൻ പോൾ മംഗലത്ത് (ന്യൂജെഴ്സി), ഫാ. ജോയൽ പയസ് വെളിയന്നൂർ (അറ്റ്ലാന്റെ), ഫാ. ഫ്രാൻസീസ് സാമുവൽ (കാനഡ), ഡീക്കൻ ടോണി കോച്ചേരി (യുകെ) എന്നിവരും ചിക്കാഗോ രൂപതക്കാരായ ജോയൽ വെട്ടിക്കാടൻ, നിഖിതാ തോമസ്, എവിൻ റോജി, അമി ജയിംസ്, ജീവൻ ജയിംസ്, ഷെറിൻ വർഗീസ്, ഓസ്റ്റിൻ തോമസ്, കീർത്തി ബെന്നി, അലക്സ് പടയാട്ടിൽ, സിയോൺ ജോസഫ്, സൂരജ് സജോ, അഞ്ജനാ തോമസ്, ജോർജ് അജിത്ത്, ലിസ്ന ഊക്കൻ, അൾജോ അബ്രഹാം, മാർളിൻ പുള്ളോർകുന്നേൽ, അമാരിസ് എബ്രഹാം, ഫെമിയാ മാരൂർ, സിറിൽ സൈമൺ, ജസ്ലിൻ മെതിപ്പാറ, ജോമി മെതിപ്പാറ, തെരേസാ തോമസ്, ജിയോ റോൺസി, സനികാ ജോസ്സി, ഡാൻ ലീവീസ്, അന്നു കരീത്തറ, കെന്നിറ്റാ ജോസ്, കെവിൻ രാജു, ആൻ വടക്കുംചേരി, ജൂബൽ സിമന്തി, അൽഷാ അലക്സാണ്ടർ, ജാസ്മിൻ ജോസഫ്, ആൻ മാത്യൂ, ആദിത്യാ, ഡോ. ജയിസി ജോസഫ്, സാം കെ., മൈക്കിൾ ജയിംസ് എന്നിവരും മെൽബണിൽ നിന്നുള്ള ആൻ കട്ടിക്കാരൻ, ഷെറിൻ വർഗീസ്, യുകെയിൽ നിന്നുള്ള ജൂബിയാ, റിറ്റി തോമ്മാച്ചൻ എന്നിവരും സന്ദേശങ്ങൾ നൽകുന്നു.

യുവജനങ്ങൾ ഹൃദയത്തിൽ നിന്നും അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ നൽകുന്ന ഈ സന്ദേശങ്ങൾ എല്ലാ ദിവസവും വൈകുന്നേരം ആറുമണിക്ക് സെന്റ് അൽഫോൻസാ ഷ്റൈൻ യൂട്യൂബ് ചാനലിലും ഫേസ്ബുക്, ഇൻസ്റ്റഗ്രാം പേജുകളിലും സംപ്രേഷണം ചെയ്യുന്നു. വലിയനോമ്പിലെ വിവിധ പ്രോഗ്രാമുകൾക്ക് ഷ്റൈൻ റെക്ടർ ഫാ. അഗസ്റ്റിൻ പാലയ്ക്കപ്പറമ്പിൽ, വൈസ് റെക്ടർമാരായ ഫാ. ആന്റണി തോണക്കര, ഫാ. ജോസഫ അമ്പാട്ട്, അഡ്മിനിട്രേറ്റർ ഫാ. ഗർവാസീസ് ആനിത്തോട്ടം എന്നിവർ നേതൃത്വം നൽകുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version