Kerala
കൈക്കൂലിയായി മദ്യം വാങ്ങിയ കോട്ടയം ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെ എഎസ്ഐയെ വിജിലൻസ് പിടികൂടി
പരാതിക്കാരിയിൽ നിന്നും കൈക്കൂലിയായി മദ്യം വാങ്ങിയ എ എസ് ഐ അറസ്റ്റിലായി . കോട്ടയം ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെ ബിജുവാണ് അറസ്റ്റിലായത്. പരാതിക്കാരിയിൽനിന്നു മദ്യക്കുപ്പി വാങ്ങിയ ഇയാൾ ലൈംഗീക ബന്ധത്തിനും നിർബന്ധിച്ചു .
പരാതിക്കാരിക്ക് ഗാന്ധിനഗർ സ്റ്റേഷനിൽ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട കേസുണ്ടായിരുന്നു. ഇതിന്റെ അന്വേഷണം കഴിഞ്ഞദിവസം പൂർത്തിയായിരുന്നു. എന്നാൽ കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് പരാതിക്കാരി വ്യാഴാഴ്ച സ്റ്റേഷനിലെത്തി. സിഐ അവധിയിലായതിനാൽ എഎസ്ഐ ബിജുവാണ് കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്നത്. ഈ സമയം ബിജു പരാതിക്കാരിയോട് ലൈംഗിക ബന്ധത്തിന് വഴങ്ങണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
പരാതിക്കാരി കോട്ടയം വിജിലൻസ് ഓഫിസിലെത്തിയാണ് വിവരങ്ങൾ ധരിപ്പിച്ചു. വിജിലൻസ് സംഘത്തിന്റെ നിർദേശപ്രകാരം കോട്ടയം മാങ്ങാനത്തുള്ള ഒരു ഹോട്ടലിൽ എത്തണമെന്ന് പരാതിക്കാരി എഎസ്ഐയോട് ആവശ്യപ്പെട്ടു. പിന്നീട് ഇയാൾ ഹോട്ടലിൽ എത്തുകയും വിജിലൻസ് സംഘം പിടികൂടുകയുമായിരുന്നു.