Kottayam

തോമസ് കല്ലംമ്പള്ളി അനുസ്മരണം തദ്ദേശ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടോ ?

Posted on


കാഞ്ഞിരപ്പള്ളി : മുൻ എംഎൽഎ കേരളാ കോൺഗ്രസ് നേതാവുമായിരുന്ന തോമസ് കല്ലംമ്പള്ളി അനുസ്മരണം മരണമടഞ്ഞ് മൂന്ന് പതിരാണ്ടാകാറായിട്ടും ഇതുവരെ വിപുലമായി അനുസ്മരണം നടത്താതെ ഇപ്പോൾ ഇത് നടത്തുന്നതിന് പിന്നിൽ ചില രാഷ്ട്രീയ നീക്കങ്ങൾ ഉണ്ടെന്ന് വിലയിരുത്തപ്പെടുന്നു.

ഇപ്പോൾ പറഞ്ഞ് കേൾക്കുന്ന കല്ലംമ്പള്ളി ഫൗണ്ടേഷൻ എന്ന സംഘടന പോലും രജിസ്റ്റർ ചെയ്തില്ലെന്ന് അറിയുന്നു. ഈ കടലാസ് സംഘടന വച്ച് കേരളാ കോൺഗ്രസ് പാർട്ടിയുടെ സംസ്ഥാന നേതാവിനെ പോലും ഉൾപ്പെടുത്താതെ വെട്ടിയൊതുക്കി പഞ്ചായത്ത് സീറ്റുകൾ ലക്ഷ്യമിട്ടുള്ള ജന പിന്തുണയില്ലാത്ത തിരഞ്ഞെടുപ്പുകളിൽ തുടരെ പരാജയപ്പെടുന്ന നാൽവർ സംഘമാണ് പാർട്ടിയെ ഹൈജാക്ക് ചെയ്ത് ഇതുമായി മുന്നോട്ട് വന്നിട്ടുള്ളതെന്ന് ആക്ഷേപം ഉണ്ട്.പാർട്ടിയിലെ ഒരു വിഭാഗം ആളുകളുടെ അനുസ്മരണ നാടകത്തിന് ഈ ഒരു വർഷം മാത്രമേ ആയുസ്സുള്ളൂവെന്ന് കല്ലംമ്പള്ളിയെ സ്നേഹിക്കുന്നവർ അടക്കം പറയുന്നു.

സ്വന്തം നാട്ടിൽ പോലും ഇതുവരെ ഒരു പ്രതിമയോ സ്മാരകമോ നിർമിക്കാൻ ശ്രമിക്കാതെ പഞ്ചായത്ത് സീറ്റുകൾ ലക്ഷ്യമിട്ടുള്ള നീക്കങ്ങൾ കല്ലംമ്പള്ളിയെ എക്കാലവും സ്നേഹിച്ചിരുന്നവർക്ക് അമർഷം ഉണ്ടാക്കിയിട്ടുണ്ട്. തോമസ് കല്ലംമ്പള്ളി മുന്നിട്ട് നിർമ്മിച്ച പാർട്ടി ഓഫിസിന് പോലും അദ്ദേഹത്തിൻ്റെ പേര് നൽകാത്തത് ആത്മാവിനോടുപോലും ചെയ്യുന്ന വഞ്ചനയാണന്നും പ്രവർത്തകർ പറയുന്നു. പാർട്ടി ഓഫിസിന് കല്ലംമ്പള്ളിയുടെ പേര് നൽകണമെന്നും പ്രവർത്തകർ ആവശ്യപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version