Kerala

പാലാ നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ റെയ്ഡിൽ പഴകിയ ഭക്ഷണം പിടിച്ചെടുത്തെങ്കിലും;ഹോട്ടലുകൾക്കു പേരില്ല

Posted on

പാലാ നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ റെയ്ഡിൽ പഴകിയ ഭക്ഷണം പിടിച്ചെടുത്തെങ്കിലും;പഴകിയ ഭക്ഷണം വിളമ്പിയ ഹോട്ടലുകൾക്കു പേരില്ല;പേരില്ലാത്ത ഊരില്ലാത്ത  ഹോട്ടലുകൾക്കു നഗരസഭ എന്തിനു ലൈസൻസ് നൽകിഎന്നുള്ള ചോദ്യവും നാട്ടുകാർ ഉയർത്തുന്നുണ്ട്‌ .

പേരില്ലാത്ത ഹോട്ടലുകളിൽ റെയ്ഡ് നടത്തിയപ്പോൾ ഉദ്യോഗസ്ഥർക്ക് ഇഷ്ട്ടപ്പെട്ട പത്രക്കാർക്ക് മാത്രമാണ് അവർ വാർത്ത നൽകിയത് .ആക്ടിങ് ചെയർ പേഴ്‌സൺ ബിജി ജോജോയെ നോക്ക് കുത്തിയാക്കി കൊണ്ടാണ് ഉദ്യോഗസ്ഥർ ഇങ്ങനെ തോന്നിയ വാസം നടത്തുന്നത് .പഴകിയ ഭക്ഷണം പിടിച്ചെടുത്ത ഹോട്ടലുകളുടെ പേര് വിവരം ഉടൻ പുറത്ത് വിടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു .

എല്ലാ കാലത്തും ഉദ്യോഗസ്ഥരുടെ നിലപാട് ഇങ്ങനെയാണ് .ചെയര്പേഴ്‌സണോ  .ചെയര്മാനോ  വില കൽപ്പിക്കാതെ ഏതാനും പാർശ്വ വർത്തികളായ പത്രക്കാർക്ക് വാർത്തയും നൽകി ചടങ്ങ് തീർക്കുകയാണ് ഉദ്യോഗസ്ഥർ ചെയ്യുന്നത് .ഇത് ചോദിക്കാൻ പ്രതിപക്ഷത്തുള്ളവർ പോലും തയ്യാറാകുന്നില്ല എന്നുള്ളതും ഘടകരമാണ് .പഴകിയ ഭക്ഷണം വിളമ്പുന്ന ഹോട്ടലുകളുടെ പേര് വിവരം പ്രസിദ്ധീകരിക്കാനുള്ള നടപടികൾ തങ്ങൾ സ്വീകരിക്കുമെന്ന് ഏതാനും നാട്ടുകാർ കോട്ടയം മീഡിയയോട് പറഞ്ഞു .നഗരത്തിലെ എല്ലാ ഹോട്ടലുകളിലും പരിശോധന നടത്തണമെന്നും ഇവർ ആവശ്യപ്പെട്ടു .

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയ 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version