Kerala

മഹാത്മ ഗാന്ധിയുടെ ആശയങ്ങളും ,ചെറിയാൻ ജെ കാ പ്പൻ്റെ ദീർഘവീക്ഷണമുള്ള വികസനങ്ങളും യുവതലമുറ പാ0മാക്കേണ്ടതെന്ന് ഡോ: സിറിയക് തോമസ്

Posted on

 

പാലാ: ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാലാ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഹാന്മഗാന്ധി കുടുംബ സംഗമവും പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും പാലാ നഗരസഭ മുൻ ചെയർമാനും മുൻ എം.പി.എം.എൽ.എ യുമായിരുന്ന കോൺഗ്രസ് നേതാവ് ചെറിയാൻ ജെ കാ പ്പൻ്റെ അനുസ്മരണവും പുഷ്പാർച്ചനയും ചെത്തിമറ്റം ഐപ്പൻ പറമ്പിൽ ബാബു സാറിൻ്റെ ഭവനത്തിൽ വച്ച് നടത്തി.

പ്രസ്തുത സമ്മേളനത്തിൽ മഹാത്മ ഗാന്ധി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ സിറിയക്ക് തോമസ് ഉദ്ഘാടനം നിർവ്വഹിച്ചു.ദീർഘവീക്ഷണമുള്ള വികസനങ്ങൾ നടപ്പാക്കിയ ജനകീയ കോൺഗ്രസ് നേതാവാണ് ചെറിയാൻ ജെ കാപ്പനെന്നും ,പാലാ നഗരസഭയുടെ മുഖഛായ മാറ്റിയ സുവർണ്ണ കാലഘട്ടമാണ് ചെറിയാൻ ജെ കാപ്പൻ നഗരസഭ ചെയർമാനായിരുന്ന കാലഘട്ടമെന്നും സിറിയക്ക് തോമസ് അഭിപ്രായപ്പെട്ടു.പ്രസ്തുത അനുസ്മരണ സമ്മേളനത്തിൽ ചെറിയാൻ ജെ കാപ്പനെറെ മകൻ മാണി സി കാപ്പൻ എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി. കോൺഗ്രസ് പാലാ മണ്ഡലം പ്രസിഡണ്ട് തോമസുകുട്ടി നെച്ചിക്കാടൻ അദ്ധ്യക്ഷന വഹിച്ചു.

ആർ മനോജ് ,സാബു അബ്രാഹം ,സതീഷ് ചൊള്ളാനി ,ചെറിയാൻ സി കാപ്പൻ ,ഷോജി ഗോപി ,ടോണി തൈപ്പറമ്പിൽ ,സന്തോഷ് മണർകാട്, ബിബിൻ രാജ് ,രാഹുൽ പി.എൻ.ആർ ,ആനി ബിജോയി ,ലിസിക്കുട്ടി മാത്യു ,മായാ രാഹുൽ ,ജോർജുകുട്ടി ചെമ്പകശേരിൽ ,അപ്പച്ചൻ പാതി പുരയിടം ,സാബുരാജ് മണ്ണാപ്പള്ളിയിൽ ,റോണി മനയാനി ,സെബാസ്റ്റ്യൻ പനയ്ക്കൽ ,സണ്ണി ചക്കൻ കുളം ,അലക്സ് കൂട്ടിയാനി ,ദിലീപ് പെരിങ്ങുളം ,ഗോപാല കൃഷ്ണൻ ,ശശി ചെത്തിമറ്റം ,വിജയൻ ,രാജൻ ചെട്ടിയാൻ ,ബിജു ചൊള്ളാനിക്കൽ ,ഡിനോ ചെത്തിമറ്റം ,റോയി വേരനാ നി ,രാജു കളരിയാമ്മാക്കൽ ,മാത്യൂക്കുട്ടി കണ്ടത്തിപ്പറമ്പിൽ ,റ്റോമി വെള്ളരിങ്ങാട്ട് ,റ്റോമി പുതുശേരി തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version