Kottayam

പാലായിൽ സെക്മെത് സോളാർ പുതിയ ഷോറൂം പ്രവർത്തനം ആരംഭിച്ചു. ജോസ് കെ.മാണി MP ഉദ്ഘാടനം ചെയ്തു

Posted on

പാലായിൽ സെക്മെത് സോളാർ പുതിയ ഷോറൂം പ്രവർത്തനം ആരംഭിച്ചു. ജോസ് കെ.മാണി MP ഉദ്ഘാടനം ചെയ്തു.

ലോകോത്തര സോളാർ വൈദ്യുതി എക്വിപ്മെൻ്റ്സ് ബ്രാൻഡുകളുടെ പ്രദർശനവും വിപണനവുമായി സെക്മെത് എനർജി സോളാർ ഇലക്ട്രിക് എക്സ്പെരിമെൻ്റ് ഷോറൂം
ജോസ് കെ.മാണി MP ഉദ്ഘാടനം ചെയ്തു.

ഭീമമായ കറൻ്റ് ബില്ല് ഒഴിവാക്കാൻ വീടുകളിലും സ്ഥാപനങ്ങളിലും സോളാർ സ്ഥാപിക്കുന്നത് ഏറെ ഗുണകരമാണെന്ന് ജോസ് കെ മാണി എം പി പറഞ്ഞു. അതിനായി ഇപ്പൊൾ സർക്കാർ സബ്സിഡി നൽകുന്നുണ്ട്. ഭാവിയിൽ കേരളത്തിലെ മുഴുവൻ സർക്കാർ ഓഫീസുകളും സോളാറിലേക്ക് മാറ്റുന്നതിൻ്റെ സാദ്ധ്യത മുഖ്യമന്ത്രിയുമായി സംസാരിച്ചിട്ടുണ്ടെന്നും ജോസ് കെ മാണി എം പി പറഞ്ഞു.

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാലാ യൂണിറ്റ് പ്രസിഡൻ്റ് വക്കച്ചൻ മറ്റത്തിൽ എക്സ് എം പി ഭദ്ര ദീപം തെളിയിച്ചു. ഉത്ഘാടന ചടങ്ങിൽ തന്നെ തൻ്റെ വീട്ടിൽ സോളാർ സ്ഥാപിക്കുന്നതിനുള്ള ഓർഡർ സെക്‌മത് എനർജിക്ക് നൽകി.

പാലാ ചെത്തിമററത്ത് ആർ ടി ഓ ഓഫീസിനു സമീപമാണ് പുതിയ ഷോറൂം തുറന്നത്. കഴിഞ്ഞ അഞ്ച് വർഷമായി പ്രവർത്തിച്ചു വരുന്ന കോട്ടയം ജില്ലയിലെ ഗവൺമെൻ്റ് അംഗീകൃത ലൈസൻസ്ഡ് സോളാർ ഇൻസ്റ്റലേഷൻ ഏജൻസിയാണ് സെക്മെത് എനർജി.

പാലാ നഗരസഭ വൈസ് ചെയർ പേഴ്സൺ ബിജി ജോജോ, കെ വി വി ഇ എസ് പാലാ സെക്രട്ടറി വി സി ജോസഫ്, കെ വി വി ഇ എസ് കോട്ടയം ജില്ലാ പ്രസിഡൻ്റ് തോമസുകുട്ടി, നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ, കൗൺസിലർ ബിന്ദു മനു, ടോമി ജോസഫ്, ജോൺ ദർശന, തോമസുകുട്ടി നെച്ചിക്കാട്ട്, അഡ്വ അനീഷ് ജി, മാത്യു എം തറക്കുന്നേൽ, അനൂപ് ജോർജ്, ഷാജൻ, അപ്പച്ചൻ ചേട്ടൻ, സെക്മെത് സോളാർ ഡയറക്ടേഴ്സ് ആയ ജിസ് ബിൻ ജോൺ, ജിൽബിൻ ജോൺ, ജിതിൽ കെ.വി. എന്നിവരും. സന്നിഹിതരായിരുന്നു.

ഗവൺമെൻ്റ് സബ്‌സിഡിയോടെ സോളാർ വൈദ്യുതിയിലേക്ക് മാറാനുള്ള സാധ്യതകളാണ് സെക്മത് എനർജിയിലൂടെ തുറക്കുന്നത്. ഇതുവഴി 1000 രൂപക്ക് മുകളിൽ കറൻ്റ് ബില്ല് വരുന്നവർക്ക് സോളാർ സ്ഥാപിച്ചാൽ വലിയ ലാഭം നേടാനാകും.

കെഎസ്ഇബി യുടെ വൈദ്യുതിയും സോളാർ വൈദ്യുതിയൂം തമ്മിലുള്ള ഉപയോഗത്തിൻ്റെയും പണ ചിലവിൻ്റെയും വ്യത്യാസങ്ങളും അറിയുന്നതിനൊപ്പം സോളാർ വൈദ്യുതി മേഖലയിലെ ഏറ്റവും പുതിയ ടെക്നോളജിയും പാലാ ചെത്തിമറ്റത്തെ സെക്മെത് എനർജിയിൽ നിന്നും മനസ്സിലാക്കാം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version