Kottayam

ഇടതുമുന്നണിയുടെയും കേരള കോൺഗ്രസ് എമ്മിന്റെയും രാഷ്ട്രീയ ജീർണത പുറത്തുകൊണ്ടുവന്നത് യുഡിഎഫിന്റെ വിജയം; നിയമസഭയ്ക്കും ലോക്സഭയ്ക്കും പിന്നാലെ നഗരസഭയും പിടിക്കും: തോമസുകുട്ടി നെച്ചിക്കാട്ട്

Posted on

പാലാ:നഗരസഭയിൽ കൊണ്ടുവന്ന അവിശ്വാസപ്രമേയം വഴി ഇടതുമുന്നണിയുടെയും കേരള കോൺഗ്രസ് എം എന്ന രാഷ്ട്രീയപാർട്ടിയുടെയും ജീർണത ജനങ്ങൾക്ക് മുന്നിൽ കൊണ്ടുവരുവാൻ യുഡിഎഫിന് സാധിച്ചു എന്ന് കോൺഗ്രസ് പാലാ മണ്ഡലം കമ്മിറ്റി യോഗം വിലയിരുത്തി. ഷാജു തുരുത്തൻ എന്ന വ്യക്തിക്കെതിരെ അല്ല മറിച്ച് ജീർണ്ണത ബാധിച്ച നഗരസഭ ഭരണസമിതിക്കെതിരെയാണ് അവിശ്വാസപ്രമേയം അവതരിപ്പിച്ചത്.

പാർട്ടിയുടെ ഏറ്റവും മുതിർന്ന നേതാവിനെ പോലും പണക്കൊഴുപ്പിന് മുന്നിൽ ബലി കൊടുക്കുവാൻ മടിയില്ലാത്തവരാണ് കേരള കോൺഗ്രസ് എന്ന് ജനങ്ങൾക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ അടുത്ത തിരഞ്ഞെടുപ്പിൽ ജനങ്ങൾ ഇതിനു മറുപടി നൽകും.

നിയമസഭയ്ക്കും ലോക്സഭയ്ക്കും പിന്നാലെ നഗരസഭയിലും കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് വിജയം നേടുമെന്നും മുതിർന്ന പൊതുപ്രവർത്തകനായ ഷാജു തുരുത്തനെ രാഷ്ട്രീയ അനാഥത്വത്തിന് വിട്ടുകൊടുക്കില്ല എന്നും കോൺഗ്രസ്സ് പാലാ മുനിസിപ്പൽ മണ്ഡലം പ്രസിഡൻറ് തോമസ് കുട്ടി നെച്ചിക്കാട്ട് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version