Kerala
സ്വകാരൃ വിക്തൃയുടെ മണ്ണെടുപ്പും ,കയ്യേറ്റവും മൂലം അഗതികളും ,അനാഥരുമായ വൃദ്ധജനങ്ങളെ സംരക്ഷിക്കുന്ന ദയാഭവന്‍ കെട്ടിടവും പുരയിടവും അപകടഭീഷണിയിലെന്ന് ജോയി കളരിക്കൽ
പാലാ.സ്വകാരൃ വിക്തൃയുടെ മണ്ണെടുപ്പും ,കയ്യേറ്റവും മൂലം അഗതികളും ,അനാഥരുമായ വൃദ്ധജനങ്ങളെ സംരക്ഷിക്കുന്ന ദയാഭവന്‍ കെട്ടിടവും പുരയിടവും അപകടഭീഷണിയിരിക്കുകയാണെന്ന് പൗരാവകാശ സമിതി പ്രസിഡണ്ട് ജോയി കളരിക്കൽ അഭിപ്രായപ്പെട്ടു.
മുനിസിപ്പാലിറ്റി ഒന്നാം വാര്‍ഡിലുള്ള ബോയ്സ് ടൗണ്‍ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ദയാഭവന്‍റെ അതിര്‍ത്തിലുള്ള ജെയിംസ് കാപ്പന്‍ എന്നയാളുടെ പുരയിടത്തില്‍ നിന്നും വൃാപകമായ് മണ്ണ് നീക്കം ചെയ്തിട്ടുള്ളതായും ,ഇതൂ മൂലം ദയാഭവന്‍ കെട്ടിടത്തിന്‍റെ സംരക്ഷണ ഭിത്തി അപകടാവസ്ഥയില്‍ നില്‍ക്കുകയാണന്നെും ,അന്തേവാസികളായ് മുപ്പതോളം വരുന്ന വൃദ്ധ ജനങ്ങളെ പാര്‍പ്പിച്ചിരിക്കുന്ന കെട്ടിടത്തിന്‍റെ തറനിരപ്പില്‍ നിന്നും കൃതൃമായ് ദൂരപരിധി പാലിക്കാതെ ഇരുപത് അടിയാളം താഴ്ചയില്‍ മണ്ണ് നീക്കം ചെയ്തതായി വില്ലേജ് ഓഫീസര്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട് .
സംരക്ഷണ ഭിത്തി നിര്‍മ്മിച്ചു നല്‍കണമെന്നു ദയാഭവന്‍ നടത്തുന്ന മദര്‍ സൂപ്പീരിയന്‍റെ ആവശൃം അംഗീകാരിക്കാത്ത മണ്ണ് മാഫിയ നിലപാടില്‍ എല്ലാ ദേശസ്നേഹികള്‍ പ്രതിഷേധിക്കണമെന്നു പാലാ പൗരാവകാശ സമിതി പ്രസിഡണ്ടു ജോയി കളരിക്കല്‍ ആവശൃപ്പെട്ടു .അടിയന്തരമായ് സംരക്ഷണ ഭിത്തി നിര്‍മ്മിച്ചു നല്‍കുന്നതിനു മേല്‍ നടപടികള്‍ ബന്ധപ്പെട്ട അധികാരികള്‍ തയ്യാറകണമെന്നു പൗരാവകാശ സമിതി ആവശൃപ്പെട്ടു .