Kottayam

കൈപ്പൻപ്ലാക്കൽ അച്ചൻ സ്ഥാപിച്ച അനാഥാലയത്തിന്റെ സ്ഥലം കൈയ്യേറാനുള്ള നീക്കം ഷാജു തുരുത്തന്റെ സമയോചിതമായ ഇടപെടലിൽ

Posted on

പാലാ :കൈപ്പൻപ്ലാക്കൽ അച്ചൻ സ്ഥാപിച്ച അനാഥാലയത്തിന്റെ സ്ഥലം കൈയ്യേറാനുള്ള നീക്കം ഷാജു തുരുത്തന്റെ സമയോചിതമായ ഇടപെടലിൽ വിഫലമായി.പാലാ വലവൂർ റൂട്ടിൽ ബോയിസ് ടൗൺ ജംഗ്‌ഷനിലെ അനാഥരായ  അപ്പാപ്പന്മാരെ താമസിപ്പിച്ചിരിക്കുന്ന അനാഥാലയത്തോട് ചേർന്ന് കിടക്കുന്ന സ്വകാര്യ വ്യക്തിയാണ് ഇന്ന് ജെ സി ബി യുമായി വന്നു സ്നേഹഗിരി മിഷനറി സിസ്റ്റേഴ്‌സിന്റെ വക സ്ഥലത്ത് നിന്ന മതിൽ ഇടിച്ചിട്ടത്.

തുടർന്ന് ഇവർ എസ് എം എസ് അനാഥാലയത്തിന്റെ സ്ഥലത്ത് കുറ്റിയിടിച്ച് കയർ കെട്ടി  ആ സ്ഥലത്ത് മതിൽ പുനഃസ്ഥാപിക്കുകയാണെന്നും അറിയിച്ചു .തുടർന്ന് സിസ്റ്റർമാർ സ്ഥലം കൗൺസിലറും പാലാ മുൻസിപ്പൽ ചെയർമാനുമായ ഷാജു തുരുത്തനെ അറിയിക്കുകയും അദ്ദേഹം ഉടനെ  സ്ഥലത്തെത്തുകയും ചെയ്തു.ജെയിംസ് കാപ്പൻ എന്ന വ്യക്തിയോട് അനധികൃത നിർമ്മാണം നിർത്തണമെന്ന് ശക്തമായി ആവശ്യപ്പെടുകയായിരുന്നു .

സംഘർഷാവസ്ഥ തീർന്നെങ്കിലും നാളെ കോടതി അവധി ആയതിനാൽ എന്തും സഭാവിക്കാമെന്ന അവസ്ഥയും നിലവിലുണ്ട് .നൂറുകണക്കിന് ലോഡ് മണ്ണ് എടുത്ത് വിൽപ്പന നടത്തിയ സ്വകാര്യ വ്യക്തി യാതൊരു മാനദണ്ഡവും പാലിക്കാതെ വന്നതിനെ  തുടർന്ന് പരാതിയുടെ അടിസ്ഥാനത്തിൽ ജിയോളജി വകുപ്പ് സ്റ്റേ ചെയ്തിരുന്നു.എന്നാൽ ആർ ഡി ഒ യെ സ്വാധീനിച്ച് സ്റ്റേ ഓർഡർ മറികടന്നാണ് ഇപ്പോൾ മണ്ണെടുപ്പും കയ്യേറ്റവും തുടരുന്നത്.

കൈപ്പൻപ്ലാക്കൽ അച്ചൻ സ്ഥാപിച്ച സ്നേഹഗിരി മിഷനറി സിസ്റ്റേഴ്സ് നടത്തുന്ന ഈ ആതുരാലയത്തോടു കാണിക്കുന്ന ഈ അക്രമം വച്ച് പൊറുപ്പിക്കാനാവില്ലെന്ന് ചെയർമാൻ ഷാജു തുരുത്തൻ കോട്ടയം മീഡിയയോട് പറഞ്ഞു .കാരുണ്യ പൈതൃകത്തോട് ചെയ്യുന്ന ഈ കാടത്വത്തെ ജനങ്ങൾ ചെറുത്ത് തോൽപ്പിക്കുമെന്നും ഷാജു തുരുത്തൻ കൂട്ടിച്ചേർത്തു.

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version