Kerala

സന്ധ്യക്കെന്തിനു സിന്ദൂരം:കൗൺസിലർ ആർ സന്ധ്യ വിദേശത്ത് നിന്നും എത്തുമെന്നും ഇല്ലെന്നും അഭ്യൂഹങ്ങൾ

Posted on

പാലാ :പാലാ നഗരസഭയിൽ പ്രതിപക്ഷം കൊണ്ട് വരുന്ന അവിശ്വാസ പ്രമേയം ഫെബ്രുവരി 14 ചർച്ചയ്‌ക്കെടുക്കുമെന്നിരിക്കെ അഭ്യൂഹങ്ങളും പ്രചരിക്കുകയാണ്‌ .ഭരണ പക്ഷത്തെ സിപിഐ യുടെ ഏക മെമ്പർ ആർ സന്ധ്യ ആറ് മാസത്തെ അവധിക്കു അപേക്ഷിച്ച് വിദേശത്തേക്ക് പോയിരിക്കുകയാണ് .അവർ 14 നു നടക്കുന്ന അവിശ്വാസ പ്രമേയ ചർച്ചയ്ക്കു മുൻപായി നാട്ടിലെത്തുമെന്നും ;ഒരു കാരണവശാലും എത്തില്ലെന്നും അഭ്യോഹങ്ങൾ പ്രചരിക്കുന്നുണ്ട്.

പാലാ നഗരസഭയിലെ 13 ആം വാർഡിനെയാണ് അവർ പ്രതിനിധീകരിക്കുന്നത് .ഇതുവരെ സംശുദ്ധമായ പ്രവർത്തനമാണ് അവർ കാഴ്ച വച്ചിട്ടുള്ളത്.എന്നാൽ വികസന കാര്യങ്ങൾക്കായി മറ്റു മെമ്പർമാരുടെ അവർ ബന്ധപ്പെടുന്നുമുണ്ട്.

അതേസമയം അവിശ്വാസത്തിനു നോട്ടീസ് നൽകിയിട്ടുള്ളത് ഒരു സ്വതന്ത്ര കൗൺസിലർ ആകയാൽ ഭരണപക്ഷത്തും ആശങ്ക ഉളവായിട്ടുണ്ട് .ആ ആശങ്കയ്ക്ക് വലിയ മാനങ്ങളുമാണുള്ളത് .ചില കൗൺസിലർമാരുടെ രാഷ്ട്രീയ ഭാവി തന്നെ നിർണ്ണയിക്കപ്പെടുന്ന തീരുമാനങ്ങൾ അടുത്താഖ് ദിവസങ്ങളിൽ വരുമെന്നാണ് സൂചനകൾ .

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version