Kottayam

ഗ്രാമങ്ങളുടെ വികസനമാണ് പട്ടണത്തിന്റെ പുരോഗതിക്ക് നിദാനമെന്ന് മാണി സി. കാപ്പൻ എം.എൽ.എ

Posted on

പാലാ:-ഗ്രാമങ്ങളുടെ വികസനമാണ് പട്ടണത്തിന്റെ പുരോഗതിക്ക് നിദാനമെന്ന് മാണി സി. കാപ്പൻ എം.എൽ.എ. പ്രവിത്താനം – പുലിമല ക്കുന്ന് റോഡ് ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം . താൻ ആദ്യം എം.എൽ.എ ആയി തെരഞ്ഞെടുക്കപ്പട്ടപ്പോൾ ചൂണ്ടച്ചേരി എഞ്ചിനിയറിംഗ് കോളജ് ഡയറക്ടർ മോൺ. ജോസഫ് മലേപ്പറമ്പിൽ ആവശ്യപ്പെട്ടതനുസരിച്ച് ഈ റോഡിന് പണം അനുവദിച്ചിരുന്നു. പിന്നീടുണ്ടായ രാഷ്ട്രീയ സാഹചര്യത്തെത്തുടർന്ന് പണം പിൻവലിച്ചത് വേദനയുണ്ടാക്കി. വികസനത്തിന് രാഷ്‌ട്രീയം പാടില്ല എന്ന തന്റെ നിലപാടിലാണ് ഈ റോഡ് ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് പൂർത്തിയാക്കിയത്.

രണ്ടു ഘട്ടമായി ഒരു കോടി 38 ലക്ഷം രൂപയാണ് 3 കിലോമീറ്റർ നീളമുള്ള റോഡിന് ചെലവായത്. നഗരകേന്ദ്രീകൃതമായ വികസനത്തിനു പകരം ഗ്രാമീണ മേഖലയിൽ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിലൂടെ പാലായുടെ സമഗ്രവികസനമാണ് ലക്ഷ്യം. വികസന പ്രവർത്തനത്തിന് എല്ലാവരുടെയും സഹകരണമുണ്ടാകണമെന്ന് മാണി സി. കാപ്പൻ പറഞ്ഞു.

ചൂരനോലിക്കൽ ജംഗ്ഷനിൽ നടന്ന യോഗത്തിൽ ഭരണങ്ങാനം പഞ്ചായത്ത് മെമ്പർ വിനോദ് ചെറിയാൻ വേരനാനി അദ്ധ്യക്ഷനായിരുന്നു . യോഗത്തിൽ ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ബീന ടോമി, ളാലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ആനന്ദ് മാത്യു, ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എൽസമ്മ ജോർജുകുട്ടി, ചൂണ്ടച്ചേരി സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്‍റ് സെൻ തേക്കുംകാട്ടിൽ, ളാലം ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് അഡ്വ. ജോസ് ജോസഫ് പ്ലാക്കൂട്ടം, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് സജി എസ് .തെക്കേൽ, ടി ആർ ശിവദാസ്, ജോഷി മാത്യു എടേട്ട്, ഷാജിമോൻ വി കെ, നിതിൻ സി വടക്കൻ, അഡ്വ. പ്രകാശ് വടക്കൻ, അശ്വതി മഹേഷ്, റോയ് പൊടിമറ്റം, ഷാജി കിഴക്കേക്കര, സിബി വട്ടപ്പലം, ഷൈജു പെരുമ്പാട്ട്, ജോയിച്ചൻ എടേട്ട്, ജിമ്മി ചന്ദ്രൻകുന്നേൽ, മാത്യം തറപ്പേൽ തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version