Kerala
കെ. പി. സി. സി യുടെ നിർദേശം:പാലാ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഴയ കൊട്ടാരം ജംഗ്ഷനിലെ റേഷൻ കടയ്ക്കു മുന്നിൽ ധർണ്ണ നടത്തി
പാലാ :കെ. പി. സി. സി യുടെ നിർദേശം അനുസരിച്ചു പാലാ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഴയ കൊട്ടാരം ജംഗ്ഷനിലെ റേഷൻ കടയ്ക്കു മുന്നിൽ ധർണ്ണ നടത്തി . അരിയെവിടെ പറയു പറയു സർക്കാരെ എന്ന മുദ്രാവാക്യം ഉയർത്തികൊണ്ട്, രൂക്ഷമായ വിലക്കയറ്റത്തിൽ പ്രതിഷേധിച്ചു കൊണ്ട് നടത്തിയ സമര പരിപാടിയിൽ കോൺഗ്രസ് പാലാ മണ്ഡലം പ്രസിഡന്റ് തോമസ്കുട്ടി നെച്ചിക്കാടൻ അധ്യക്ഷത വഹിച്ചു.
സതീശ് ചോള്ളാനി, സാബു എബ്രഹാം, ഷോജി ഗോപി,ടോണി തൈപ്പറമ്പൻ, തോമസ് പുളിക്കൽ,മാത്യുകുട്ടി കണ്ടത്തിൽപ്പറമ്പിൽ,സിബി കിഴക്കേയിൽ,മുനിസിപ്പൽ കൗൺസിലർമാരായ ആനി ബിജോയ്, മായാ രാഹുൽ, ലിസികുട്ടി മാത്യുകുട്ടി എന്നിവർ പ്രസംഗിച്ചു.