Kerala
ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന ക്യാമ്പിൽ ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജിലെ ആദിത്യ മനോജ് പങ്കെടുക്കും
ഉഴവൂർ : ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന ക്യാമ്പിൽ ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജിലെ ആദിത്യ മനോജ് പങ്കെടുക്കും. വിവിധ തലങ്ങളിലുള്ള 10 ദശദിന ക്യാമ്പുകളിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ആദിത്യ മനോജിനെ തിരഞ്ഞെടുത്തത്.
കേരള ലക്ഷദ്വീപ് ഡയറക്ടറേറ്റിൽ നിന്ന് 124 കേഡറ്റുകളാണ് ജനുവരി ഒന്നു മുതൽ 29 വരെ ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ഡേ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് . പാലാ മുരിക്കുംപുഴ സ്വദേശികളായ വെട്ടത്ത് വീട്ടിൽ മനോജ് കെ കെ യുടെയും പ്രിയ മനോജിന്റെയും മകളായ ആദിത്യ മനോജ് രണ്ടാം വർഷ ബികോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിദ്യാർഥിനി ആണ്.
ആദിത്യ മനോജിനെ 17 കേരള ബറ്റാലിയൻ കമാൻഡിങ് ഓഫീസർ കേണൽ ജിപി സിംഗ്, ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജ് മാനേജർ ഫാദർ അബ്രഹാം പറമ്പേട്ട്, പ്രിൻസിപ്പൽ ഡോക്ടർ സിൻസി ജോസഫ്, എൻസിസി ഓഫീസർ ക്യാപ്റ്റൻ ജെയ്സ് കുര്യൻ എന്നിവർ അഭിനന്ദിച്ചു.