Kerala

ഓഗസ്റ്റ് 15 മുതൽ സം​​സ്ഥാ​​ന​​ത്തെ പോ​​ലീ​​സ് സ്റ്റേ​​ഷ​​നു​​ക​​ള്‍ എ​​സ്ഐ​​മാ​​രു​​ടെ ഭ​​ര​​ണ​​ത്തി​​ലേ​​ക്ക് തി​​രി​​ക എ​​ത്തും. ഇ​​തോ​​ടെ ജി​​ല്ല​​യി​​ല്‍ 18 സ​​ര്‍​ക്കി​​ള്‍ ഇ​​ന്‍​സ്‌​​പെ​​ക്ട​​ര്‍ ഓ​​ഫീ​​സു​​ക​​ള്‍ നി​​ല​​വി​​ല്‍ വ​​രും

Posted on

ഓഗസ്റ്റ് 15 മുതൽ സം​​സ്ഥാ​​ന​​ത്തെ പോ​​ലീ​​സ് സ്റ്റേ​​ഷ​​നു​​ക​​ള്‍ എ​​സ്ഐ​​മാ​​രു​​ടെ ഭ​​ര​​ണ​​ത്തി​​ലേ​​ക്ക് തി​​രി​​ക എ​​ത്തും. ഇ​​തോ​​ടെ ജി​​ല്ല​​യി​​ല്‍ 18 സ​​ര്‍​ക്കി​​ള്‍ ഇ​​ന്‍​സ്‌​​പെ​​ക്ട​​ര്‍ ഓ​​ഫീ​​സു​​ക​​ള്‍ നി​​ല​​വി​​ല്‍ വ​​രും.

എ​​സ്എ​​ച്ച്ഒ​​മാ​​ര്‍ സീ​​നി​​യോ​​രി​​റ്റി അ​​നു​​സ​​രി​​ച്ചു സ​​ര്‍​ക്കി​​ള്‍ ഇ​​ന്‍​സ്‌​​പെ​​ക്ട​​ര്‍​മാ​​രാ​​യി ചാ​​ര്‍​ജെ​​ടു​​ക്കും. ര​​ണ്ടു സ്റ്റേ​​ഷ​​നു​​ക​​ളു​​ടെ ചു​​മ​​ത​​ല ഒ​​രു സ​​ര്‍​ക്കി​​ള്‍ ഇ​​ന്‍​സ്‌​​പെ​​ക്ട​​ര്‍​ക്കാ​​യി​​രി​​ക്കും. ഇ​​തി​​നു പു​​റ​​മെ ക​​ണ്‍​ട്രോ​​ള്‍ റൂം, ​​ട്രാ​​ഫി​​ക്, സൈ​​ബ​​ര്‍ പോ​​ലീ​​സ് എ​​ന്നി​​വ​​യു​​ടെ ചു​​മ​​ത​​ല​​യും സി​​ഐ​​മാ​​ര്‍​ക്കാ​​യി​​രി​​ക്കും.

ഗു​​രു​​ത​​ര​​മാ​​യ കു​​റ്റ​​കൃ​​ത്യ​​ങ്ങ​​ളു​​ടെ അ​​ന്വേ​​ഷ​​ണ​​വും തെ​​ളി​​വു​​ക​​ള്‍ ശേ​​ഖ​​രി​​ക്കു​​ന്ന​​തും സി​​ഐ​​മാ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലാ​​യി​​രി​​ക്കും.എ​​സ്ഐ​​മാ​​ര്‍ സ്റ്റേ​​ഷ​​ന്‍ ചു​​മ​​ത​​ല വ​​ഹി​​ക്കു​​ന്ന​​തി​​നാ​​ൽ ക്ര​​മ​​സ​​മാ​​ധാ​​ന പ്ര​​ശ്‌​​ന​​ങ്ങ​​ള്‍ ഉ​​ള്‍​പ്പെ​​ടെ​​യു​​ള്ള കാ​​ര്യ​​ങ്ങ​​ള്‍ അ​​വ​​ര്‍ കൈ​​കാ​​ര്യം ചെ​​യ്യും.ലോ​​ക്ക​​ല്‍ പോ​​ലീ​​സി​​ന്‍റെ പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ളി​​ല്‍ പ​​രാ​​തി​​യും അ​​തൃ​​പ്തി​​യു​​മു​​ള്ള​​വ​​ര്‍​ക്കു പെ​​ട്ടെ​​ന്ന് സി​​ഐ​​മാ​​രെ സ​​മീ​​പി​​ച്ചു പ​​രാ​​തി​​പ്പെ​​ടാം.

സ്റ്റേ​​ഷ​​ന്‍ ത​​ല​​ത്തി​​ല്‍ തീ​​ര്‍​പ്പാ​​ക്കാ​​നാ​​കാ​​ത്ത ത​​ര്‍​ക്ക​​ങ്ങ​​ളും പ​​രാ​​തി​​ക​​ളും സി​​ഐ​​മാ​​ര്‍​ക്ക് ഇ​​ട​​പെ​​ട്ടു പ​​രി​​ഹ​​രി​​ക്കാ​​ന്‍ സാ​​ധി​​ച്ചേ​​ക്കാം. ഒ​​ന്നി​​ല​​ധി​​കം സ്റ്റേ​​ഷ​​നു​​ക​​ളി​​ലെ സേ​​ന​​യെ ആ​​വ​​ശ്യ​​മാ​​യി വ​​ന്നാ​​ല്‍ സി​​ഐ​​മാ​​ര്‍​ക്കു ഫ​​ല​​പ്ര​​ദ​​മാ​​യ ഇ​​ട​​പെ​​ട​​ല്‍ ന​​ട​​ത്താ​​നും സാ​​ധി​​ക്കും.കേ​​സു​​ക​​ളു​​ടെ എ​​ണ്ണം കൂ​​ടു​​ത​​ലു​​ള്ള സ്റ്റേ​​ഷ​​നു​​ക​​ളു​​ടെ ചു​​മ​​ത​​ല സി​​ഐ​​മാ​​ര്‍​ക്കു ത​​ന്നെ​​യാ​​യി​​രി​​ക്കും. ജി​​ല്ല​​യി​​ല്‍ കോ​​ട്ട​​യം വെ​​സ്റ്റ്,

കോ​​ട്ട​​യം ഈ​​സ്റ്റ്, കു​​മ​​ര​​കം, ഗാ​​ന്ധി​​ന​​ഗ​​ര്‍, ഏ​​റ്റു​​മാ​​നൂ​​ര്‍, ച​​ങ്ങ​​നാ​​ശേ​​രി, ചി​​ങ്ങ​​വ​​നം, തൃ​​ക്കൊ​​ടി​​ത്താ​​നം, എ​​രു​​മേ​​ലി, കാ​​ഞ്ഞി​​ര​​പ്പ​​ള്ളി,പൊ​​ന്‍​കു​​ന്നം, പാ​​മ്പാ​​ടി, പാ​​ലാ, രാ​​മ​​പു​​രം, ഈ​​രാ​​റ്റു​​പേ​​ട്ട, വൈ​​ക്കം, ത​​ല​​യോ​​ല​​പ്പ​​റ​​മ്പ്, ക​​ടു​​ത്തു​​രു​​ത്തി എ​​ന്നീ സ്റ്റേ​​ഷ​​നു​​ക​​ളി​​ലാ​​ണ് സി​​ഐ ഓ​​ഫീ​​സു​​ക​​ളു​​ള്ള​​ത്.കോ​​ട്ട​​യം വെ​​സ്റ്റ് ജി​​ല്ലാ ആ​​സ്ഥാ​​ന​​മാ​​യ​​തി​​നാ​​ലും കു​​മ​​ര​​കം ടൂ​​റി​​സം കേ​​ന്ദ്ര​​മാ​​യ​​തി​​നാ​​ലും ഗാ​​ന്ധി​​ന​​ഗ​​റി​​ല്‍ മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ്, എം​​ജി സ​​ര്‍​വ​​ക​​ലാ​​ശാ​​ല എ​​ന്നി​​വ​​യു​​ള്ള​​തി​​നാ​​ലു​​മാ​​ണ് സി​​ഐ ഓ​​ഫീ​​സു​​ക​​ള്‍ ക്ര​​മീ​​ക​​രി​​ച്ചി​​രി​​ക്കു​​ന്ന​​ത്. കോ​​ട്ട​​യം ഈ​​സ്റ്റ് സി​​ഐ ഓ​​ഫീ​​സി​​നു കീ​​ഴി​​ല്‍ ഈ​​സ്റ്റ് സ്റ്റേ​​ഷ​​നും വ​​നി​​താ സ്റ്റേ​​ഷ​​നു​​മാ​​യി​​രി​​ക്കും.

ഏ​​റ്റു​​മാ​​നൂ​​രി​​നു കീ​​ഴി​​ല്‍ ഏ​​റ്റു​​മാ​​നൂ​​ര്‍, അ​​യ​​ര്‍​ക്കു​​ന്നം, ച​​ങ്ങ​​നാ​​ശേ​​രി​​ക്കു കീ​​ഴി​​ല്‍ ച​​ങ്ങ​​നാ​​ശേ​​രി, ട്രാ​​ഫി​​ക് സ്റ്റേ​​ഷ​​ന്‍, ചി​​ങ്ങ​​വ​​ന​​ത്തി​​നു കീ​​ഴി​​ല്‍ ചി​​ങ്ങ​​വ​​നം, വാ​​ക​​ത്താ​​നം, തൃ​​ക്കൊ​​ടി​​ത്താ​​ന​​ത്തി​​നു കീ​​ഴി​​ല്‍ തൃ​​ക്കൊ​​ടി​​ത്താ​​നം, വാ​​ക​​ത്താ​​നം, എ​​രു​​മേ​​ലി​​ക്കു കീ​​ഴി​​ല്‍ എ​​രു​​മേ​​ലി, മ​​ണി​​മ​​ല, കാ​​ഞ്ഞി​​ര​​പ്പ​​ള്ളി​​ക്കു കീ​​ഴി​​ല്‍ കാ​​ഞ്ഞി​​ര​​പ്പ​​ള്ളി,

മു​​ണ്ട​​ക്ക​​യം, പൊ​​ന്‍​കു​​ന്ന​​ത്തി​​നു കീ​​ഴി​​ല്‍ പൊ​​ന്‍​കു​​ന്നം, പ​​ള്ളി​​ക്ക​​ത്തോ​​ട്, പാ​​മ്പാ​​ടി​​ക്കു കീ​​ഴി​​ല്‍ മ​​ണ​​ര്‍​കാ​​ട്, പാ​​മ്പാ​​ടി, പാ​​ലാ​​യ്ക്കു കീ​​ഴി​​ല്‍ പാ​​ലാ, കി​​ട​​ങ്ങൂ​​ര്‍, ഈ​​രാ​​റ്റു​​പേ​​ട്ട​​യ്ക്കു കീ​​ഴി​​ല്‍ ഈ​​രാ​​റ്റു​​പേ​​ട്ട, തി​​ട​​നാ​​ട്, വൈ​​ക്ക​​ത്തി​​നു കീ​​ഴി​​ല്‍ വൈ​​ക്കം, ക​​ല്ല​​റ, ത​​ല​​യോ​​ല​​പ്പ​​റ​​മ്പി​​നു കീ​​ഴി​​ല്‍ ത​​ല​​യോ​​ല​​പ്പ​​റ​​മ്പ്, വെ​​ള്ളൂ​​ര്‍,ക​​ടു​​ത്തു​​രു​​ത്തി​​ക്കു കീ​​ഴി​​ല്‍ ക​​ടു​​ത്തു​​രു​​ത്തി, കു​​റ​​വി​​ല​​ങ്ങാ​​ട് എ​​ന്നി​​ങ്ങ​​നെ​​യാ​​ണ് വി​​ഭ​​ജി​​ച്ചി​​രി​​ക്കു​​ന്ന​​ത്. രാ​​മ​​പു​​രം സി​​ഐ​​യ്ക്കു കീ​​ഴി​​ല്‍ രാ​​മ​​പു​​രം, മേ​​ലു​​കാ​​വ്, മ​​ര​​ങ്ങാ​​ട്ടു​​പി​​ള്ളി എ​​ന്നീ മൂ​​ന്നു സ്റ്റേ​​ഷ​​നു​​ക​​ളു​​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version