Kerala

Posted on

ഇടുക്കിയിലെ അഞ്ചു സീറ്റിലും
ജയിക്കും – കോൺഗ്രസ്

ചെറുതോണി:- ജില്ലയിലെ അഞ്ചു അസംബ്ലി സീറ്റുകളും യുഡിഎഫ് നേടി സമ്പൂർണവിജയം ഉറപ്പുവരുത്തുമെന്നു കോൺഗ്രസ് അവലോകനയോഗം
ഉദ്ഘാടനം ചെയ്ത കെപിസിസി വൈസ് പ്രസിഡന്റ് എ.എ.ഷുക്കൂർ പ്രത്യാശ പ്രകടിപ്പിച്ചു. ഡിസിസി പ്രസിഡന്റ് സി.പി. മാത്യുവിന്റെ അദ്ധ്യക്ഷതയിൽ
വാഴത്തോപ്പ് പാപ്പൻസ്ഹാളിൽ ചേർന്ന യോഗത്തിൽ ഡീൻ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണം നടത്തി.

സ്ഥാനാർത്ഥികളായ
റോയി കെ പൗലോസ്,
സിറിയക് തോമസ്,
സേനാപതി വേണു,
എഫ്. രാജ, നേതാക്കളായ
ഇ. എം.ആഗസ്തി,
എ.കെ. മണി,
ജോയി തോമസ്,
ഇബ്രാഹിംകുട്ടി കല്ലാർ, നിഷ സോമൻ, തോമസ്
രാജൻ, എ.പി.ഉസ്മാൻ, എം.കെ. പുരുഷോത്തമൻ,
പി.വി. സ്കറിയ,
എം.ഡി.അർജുനൻ,
ബെന്നി തുണ്ടത്തിൽ,
ജി. മുനിയാണ്ടി,
ഡി. കുമാർ, എൻ. പുരുഷോത്തമൻ,
ഒ. ആർ.ശശി, കെ.എസ്. അരുൺ,
ആഗസ്തി അഴകത്ത്,
ബിജോ മാണി, പി.എ.അബ്ദുൾ റഷീദ്, ടി.എസ്. സിദ്ദിഖ്, അനീഷ് ജോർജ്, തോമസ്
മൈക്കിൾ, സി.എസ്. യശോധരൻ, എം.പി. ജോസ്, രാജു ഓടയ്ക്കൽ, റോബിൻ കാരയ്ക്കാട്, ജോർജ് കൂറുമ്പുറം,
ബാബു കുര്യാക്കോസ്, എസ്. വിജയകുമാർ, ജോസ് അഗസ്റ്റിൻ,
അരുൺ പൊടിപാറ,
ടി.ജെ. പീറ്റർ, കെ.ജെ. ബെന്നി, ചാർളി ആന്റണി,
ജോർജ് തോമസ്,
തോമസ് മാത്യു, ജയ്സൻ കെ ആന്റണി, കെ.ബി. സെൽവം, എം.എം.വർഗീസ്, ജോസ് ഊരക്കാട്ടിൽ,
ജാഫർഖാൻ മുഹമ്മദ്, പി.ഡി.ജോസഫ്, ഫ്രാൻസിസ് അറയ്ക്കപ്പറമ്പിൽ,
മിനി പ്രിൻസ്, പി.എ.സജി, സി.പി.സലിം, ജോബി തയ്യിൽ തുടങ്ങിയവർ
ചർച്ചയിൽ
പങ്കെടുത്തു സംസാരിച്ചു.
തൊടുപുഴയിൽ
യുഡിഎഫ് സ്ഥാനാർത്ഥി
അപു ജോൺ ജോസഫിനു
30,000 നു മുകളിലും
ഇടുക്കിയിൽ റോയ് കെ പൗലോസിനു
12,000നു മുകളിലും
പീരുമേട്ടിൽ
സിറിയക് തോമസിനു
10,000നു മുകളിലും
ഉടുമ്പൻചോലയിൽ
സേനാപതി വേണുവിനും
ദേവികുളത്തു
എഫ്. രാജയ്ക്കും
5,000നു മുകളിലും വോട്ടുകളുടെ
ഭൂരിപക്ഷം ലഭിക്കുമെന്നു
യോഗം വിലയിരുത്തി.

റോഷി അഗസ്റ്റിൻ,
സിപിഎം ജില്ലാ സെക്രട്ടറി സി.വി.വർഗീസ്,
സിപിഐ ജില്ലാ സെക്രട്ടറി
കെ.സലിംകുമാർ,
കേരള കോൺഗ്രസ്
(എം) ജില്ലാ പ്രസിഡന്റ്
ജോസ് പാലത്തിനാൽ
എന്നീ ഇടതുനേതാക്കളുടെ
ബൂത്തുകളിൽ
യുഡിഎഫ്
മുന്നിൽ വരുമെന്നും
റിപ്പോർട്ടു ചെയ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version