Kerala
മിനറൽ വാട്ടർ കച്ചവടത്തിന്റെ മറവിൽ ഗോഡൗൺ വാടകയ്ക്കെടുത്ത് പുകയില ഉൽപ്പന്നങ്ങൾ കച്ചവടം ;4 കോടിയുടെ പുകയില ഉൽപ്പന്നങ്ങൾ പിടികൂടി
തിരുവനന്തപുരം: തിരുവനന്തപുരം ചിറയിൻകീഴിൽ നാലു കോടിയുടെ നിരോധിത പുകയില ഉള്‍പ്പന്നങ്ങള്‍ പൊലിസ് പിടികൂടി. മിനറൽ വാട്ടറിൻെറ കച്ചവടത്തിൻെറ മറവിൽ ഗോഡൗണ്‍ വാടകക്കെടുത്താണ് നിരോധിത ഉൽപ്പനങ്ങള്‍ സൂക്ഷിച്ചിരുന്നത്.
ബംഗളൂരു കേന്ദ്രീകരിച്ചുള്ള മാഫിയ സംഘമാണ് ലഹരിവസ്തുക്കള്‍ കൊണ്ടുവരുന്നതിന് പിന്നിൽ. ലഹരിവസ്തു സൂക്ഷിച്ചിരുന്നതിൽ വഞ്ചിയൂർ സ്വദേശി ഷിജുവിനെ പൊലിസ് അറസ്റ്റ് ചെയ്തു. അഴൂർ തെറ്റിച്ചിറയിലാണ് വിശാലമായ ഗോഡൗണ്‍.