Kerala

Posted on

പാലാ നഗരസഭയെ  ഇനി തോമസ് പീറ്റർ നയിക്കും

പാലാ നഗരസഭയെ ഇനി എൽ ഡി എഫിലെ കേരളാ കോൺഗ്രസ് (എം) കൗൺസിലർ  തോമസ് പീറ്റർ നയിക്കും .പാലാ നഗരസഭയിലെ മൂന്നാം വാർഡിനെയാണ് അദ്ദേഹം പ്രതിനിധാനം ചെയ്യുന്നത് .ഇന്ന് നടന്ന നഗരസഭാ  തെരെഞ്ഞെടുപ്പിൽ പ്രതിപക്ഷത്തെ ജോസഫ് ഗ്രൂപ്പ് സ്ഥാനാർഥി ജോസ് എടേട്ടിനെ നെതിരെ വോട്ടുകൾക്കാണ് തോൽപ്പിച്ചത് .മുൻ നഗരസഭാ ചെയർമാൻ കേരളാ കോൺഗ്രസിലെ തന്നെ  ഷാജു തുരുത്തൻ രാജി വയ്ക്കാതിരുന്നതിനാൽ അവിശ്വാസത്തിലൂടെയാണ് എൽ ഡി എഫ് അദ്ദേഹത്തെ മാറ്റിയത്.

കുറച്ചു കാലത്തേ ഭരണമേ ഉള്ളെങ്കിലും എല്ലാവരെയും കൂട്ടിച്ചേർത്തുള്ള ഭരണമായിരിക്കും നടക്കുകയെന്ന് തോമസ് പീറ്റർ കോട്ടയം മീഡിയയോട് പറഞ്ഞു .പ്രത്യേകിച്ചും പാർട്ടി ചെയർമാൻ ജോസ് കെ മാണിയുടെ പാലായിലെ വിജയം മുന്നിൽ കണ്ടുള്ള ഭരണമായിരിക്കും എന്റെ ഭാഗത്ത് നിന്നും ഉണ്ടാവുക .പ്രതിപക്ഷത്തെയും വിശ്വാസത്തിലെടുത്തായിരിക്കും ഭരിക്കുക .

പരേതനായ വി ജെ പീറ്ററിനെയും ,അന്നമ്മ പീറ്ററിനെയും മകനായ തോമസ് പീറ്ററിന്റെ ഭാര്യ സിബൽ പീറ്ററും കഴിഞ്ഞ ടേമിൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായിരുന്നു.മക്കൾ മൂന്നു പേർ:ഡോക്ടർ ദിവ്യ ആൺ തോമസ് ;ദീപു പീറ്റർ എൻജിനീയർ ;ഡോക്ടർ ദീപക് തോമസ് മോവരും വിവാഹിതർ .

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version