Kerala
വയനാട് മുണ്ടക്കൈയിലുണ്ടായ ദുരന്തത്തിൽ നെഞ്ചു പിടഞ്ഞ് പ്രവാസികളും
വയനാട് മുണ്ടക്കൈയിലുണ്ടായ ദുരന്തത്തിൽ നെഞ്ചു പിടഞ്ഞ് പ്രവാസികളും. ബന്ധുക്കളും അടുത്തറിയുന്നവരും അപകടത്തിൽപ്പെട്ടതിൻ്റെ വേദനയ്ക്കൊപ്പം പലരുടെയും വിവരങ്ങൾ ലഭിക്കാത്തതിന്റേയും വേദനയിലാണ് ഇവർ. മസ്ക്കറ്റിൽ നിന്ന് നാട്ടിലെത്തിയ കെഎംസിസി നേതാവ് അഷ്റഫ് ദുരന്തഭൂമിയിൽ വലിയ വേദനയോടെ കാത്തിരിക്കുകയാണ്.
അപകടത്തിൽപ്പെട്ട ബന്ധുക്കളിൽ 9 പേരുടെ മൃതദേഹങ്ങൾക്കായി ഈ കാത്തിരിപ്പ്.സൗദിയിൽ പ്രവാസിയായ ഷറഫുവിന്റെ 6 ബന്ധുക്കൾ അപകടത്തിൽപ്പെട്ടു. 4 പേരുടെ മൃതദേഹം ഇതുവരെ കിട്ടി. അടുത്തറിയുന്ന സുഹൃത്തുക്കളും നാട്ടുകാരും വേറെ.
മൊത്തം 6 പേർ ആ കുടുംബത്തിൽ നിന്നുതന്നെ പോയി. വേണ്ടപ്പെട്ട കുറേ പേർ അതിൽ പെട്ടു പോയി. അതിന്റെ ഒരു വിഷമത്തിലാണ്. നാട്ടിലില്ലാത്തത് കൊണ്ട് ഹെൽപ്പ് ചെയ്യാൻ പോലും പറ്റുന്നില്ലെന്നും ഷറഫു പറയുന്നു.