Kottayam

ടൂറിസം വികസനത്തിന്റെ ഭാഗമായി മുണ്ടുപാലം മുതൽ രാമപുരം വഴി കൂത്താട്ടുകളം വരെ റോഡ് പുറമ്പോക്ക് അളന്നു തിരിച്ച് വീതികൂട്ടി ടാർ ചെയ്യണം :പാലാ നഗര സഭ പ്രമേയം പാസ്സാക്കി

Posted on

പാലാ :പാലാ നഗരസഭാ ഇന്നലെ കൂടിയ യോഗത്തിൽ മുണ്ടുപാലം മുതൽ രാമപുരം കൂട്ടാട്ടുകുളം വരെയുള്ള റോഡ് പുറമ്പോക്ക് അളന്നു തിരിച്ചു വീതി കൂട്ടി ടാർ ചെയ്യണമെന്നുള്ള പ്രമേയം പാസ്സാക്കി . ചെയര്മാൻ  ഷാജു വി തുരുത്തൻ അവതാരകനായുള്ള പ്രമേയത്തിന് അനുവാദകർ തോമസ് പീറ്ററും ;ജോസിൻ ബിനോയുമായിരുന്നു .

പാലായിലെ ഗ്രീൻ ടൂറിസ്സം  പദ്ധതിയിൽപ്പെടുത്തി  ഗവൺമെന്റ നടപ്പിലാക്കി വരുന്ന ടൂറിസ്സം പദ്ധതിയായ പാലാ, ഭരണങ്ങാനം, മാറമല, വാഗമൺ ഇല്ലിക്കൽകല്ല്, രാമപുരം പള്ളി, നാലമ്പലം എന്നിവിടങ്ങളിലേയ്ക്ക് ടൂറിസ്റ്റുകളും, തീർത്ഥാടകരും ഇപ്പോൾ ധാരാളമായി എത്തിച്ചേരുന്നു. എന്നാൽ പാലാ രാമപുരം കൂത്താട്ടുകുളം റോഡ് (പാലാ പി.ഡബ്ല്യൂ. ഡി, കടുത്തുരുത്തി പി.ഡബ്ല്യൂ.ഡി) കീഴിൽ വരുന്ന റോഡ് വീതി കുറഞ്ഞതും, ടാറിംഗ് പൊളിഞ്ഞ് കിടക്കുന്നതുമാണ്.

ആയതിനാൽ രാമപുരം പള്ളി, നാലമ്പലം എന്നീ പുണ്യ സ്ഥലങ്ങൾ എത്തിച്ചേരുന്ന തീർത്ഥാടകരുടെ യാത്ര സുഗമമാക്കുന്നതിനായി പാലാ മുണ്ടുപാലം കവല മുതൽ രാമപുരം വഴി കുത്താട്ടുകുളം വരെ റോഡ് പുറമ്പോക്ക് അളന്നു തിരിച്ച് വീതികൂട്ടി ടൂറിസ്സം പദ്ധതിയിൽ ഉൾപ്പെടുത്തി ടാറിംഗ് ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് ഈ കൗൺസിൽ യോഗം കേന്ദ്ര മന്ത്രി ശ്രീ.സുരേഷ് ഗോപി, ശ്രീ.ജോസ് കെ.മാണി എം.പി, ശ്രീ.മാണി.സി.കാപ്പൻ എം.എൽ.എ കേരള പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി ശ്രീ.മുഹമ്മദ് റിയാസ് എന്നിവരോട് അഭ്യർത്ഥിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version