Crime
പൊലീസും നാട്ടുകാരും കൈകോർത്തപ്പോൾ എം.ഡി എം.എ യുമായി രണ്ട് യുവാക്കൾ പിടിയിൽ
ഈരാറ്റുപേട്ട :പൊലീസും നാട്ടുകാരും കൈകോർത്തപ്പോൾ എം.ഡി എം.എ യുമായി രണ്ട് യുവാക്കൾ പിടിയിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന എം.ഡി.എം.എ ചെറു പൊതികളിലാക്കി നിറയ്ക്കുന്നതിനിടയാണ് ഇവർ പിടിയിലായത്. നടയ്ക്കൽ കുന്നക്കാട്ട് റിയാസ്, നടയ്ക്കൽ അണ്ണായിപ്പറമ്പിൽ സിദാം സക്കീർ എന്നിവരാണ് പിടിയിലായത്.
ഈരാറ്റുപേട്ട നഗരസഭാ ഓഫീസിന് സമീപത്തെ റോഡിൽ വെച്ചാണ് ഇവരെ പിടികൂടിയത്.
കച്ചവടത്തിനായി കൊണ്ടുവന്ന എംഡി എം എ പായ്ക്കറ്റുകളിൽ നിറക്കുന്നതിനിടയിലാണ് പിടിയിലായത്. ഡാൻസാഫ് സംഘവും ഈരാറ്റുപേട്ട പോലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്. പരിശോധനയ്ക്കായി എത്തിയപ്പോൾ രക്ഷപ്പെടാൻ ശ്രമിച്ച പ്രതികൾ സഞ്ചരിച്ച വാഹനം ഇടിച്ച് മറ്റു വാഹനങ്ങൾക്കും നാശനഷ്ടം ഉണ്ടായി.