Kerala

തിരുവനന്തപുരം കാര്യവട്ടത്ത് മധ്യവയസ്കനെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി.

Posted on

മധ്യവയസ്കനെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി.

തിരുവനന്തപുരം കാര്യവട്ടത്ത് മധ്യവയസ്കനെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി.

ചെമ്പഴന്തി അണിയൂർ സ്വദേശി രാജീവിനെയാണ് സ്വന്തം കാറിൽ മരിച്ച നിലയിൽ കണ്ടത്.

കാര്യവട്ടം പേരൂരിലെ ഗ്രൗണ്ടിലാണ് കാർ കണ്ടെത്തിയത്.

ഗ്രൗണ്ടിൽ കളിക്കാൻ എത്തിയ കുട്ടികളാണ് കാറിനുള്ളിൽ അബോധാവസ്ഥയിൽ രാജീവിനെ കണ്ടത്.

കഴക്കൂട്ടം പൊലീസ് എത്തി ഗ്ലാസ് പൊട്ടിച്ചു നോക്കിയപ്പോഴാണ് രാജീവിനെ മരിച്ച നിലയിൽ കണ്ടത്.

ഇന്നലെ ഇയാൾ ഗ്രൗണ്ടിൽ കാർ പാർക്ക് ചെയ്തതെന്നും കളിക്കാനത്തിയ കുട്ടികളോട് ഇയാൾ സംസാരിച്ചിരുന്നതായും പൊലീസ് പറയുന്നു.

കാറിൽ ഏസി ഇട്ട് കിടന്നുറങ്ങിയതാകാം എന്നാണ് പൊലീസ് നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version