Kerala

കൊറിയൻ സിനിമകൾ ഉൾപ്പെടെ വിവിധ രാജ്യങ്ങളിലെ ക്രൈം സിനിമകൾ കുട്ടികളിൽ അക്രമപ്രവണത വളർത്തുന്നതായുള്ള പരാതികൾ ഉയരുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

Posted on

തിരുവനന്തപുരം: ക്രൈം സിനിമകൾ കുട്ടികളിൽ അക്രമവാസന വർധിപ്പിക്കുന്നുവെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.

 

കൊറിയൻ സിനിമകൾ ഉൾപ്പെടെ വിവിധ രാജ്യങ്ങളിലെ ക്രൈം സിനിമകൾ കുട്ടികളിൽ അക്രമപ്രവണത വളർത്തുന്നതായുള്ള പരാതികൾ ഉയരുന്നുണ്ടെന്നും മന്ത്ര നിയമസഭയിൽ പറഞ്ഞു. വി. മുരളീധരൻ എംഎൽഎയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

 

കേരളത്തിൽ നിരവധി കുട്ടികൾ കൊറിയൻ സിനിമകൾ കാണുന്നുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഏതെങ്കിലും ഒരു രാജ്യത്തെ കുറ്റപ്പെടുത്തുകയല്ലെന്നും വിവിധ രാജ്യങ്ങളിൽ നിന്നുള്ള സിനിമകൾ കാണാനുള്ള അവസരങ്ങൾ ഇന്ന് കുട്ടികൾക്ക് ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം സിനിമകൾ കുട്ടികളിൽ അക്രമവാസന പ്രോത്സാഹിപ്പിക്കുന്നുവെന്ന പരാതികൾ പൊതുജനങ്ങളിൽ നിന്ന് ഉയരുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കുട്ടികളിൽ അക്രമവാസന വർധിക്കുന്നതും ഓൺലൈൻ ഗെയിമിങ്ങുമായി ബന്ധപ്പെട്ട് കുട്ടികൾ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങളും ആശങ്കാജനകമാണെന്ന് മന്ത്രി പറഞ്ഞു. ഇത്തരം പ്രശ്നങ്ങൾ തടയുന്നതിനും സൈബർ സുരക്ഷ ഉറപ്പാക്കുന്നതിനുമായാണ് ‘സൈബർ സേഫ് കേരള’ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version