Kottayam
കൈക്കൂലി കേസിൽ വൈക്കം സർക്കിൾ ഇൻസ്പെക്ടർ ഷമീർ ഖാൻ വിജിലൻസ് പിടിയിൽ
കോട്ടയം ജില്ലയിലെ വൈക്കം സർക്കിൾ ഇൻസ്പെക്ടർ ശ്രീ. ഷമീർ ഖാൻ, സ്റ്റേഷൻ പരിധിയിലുള്ള ടിപ്പർ, ടോറസ്, ലോറിക്കാരിൽ നിന്നും, മണ്ണ് മാഫിയകളിൽ നിന്നും, സ്റ്റേഷനിൽ രജിസ്റ്റർ ചെയ്യുന്ന വിവിധ കേസുകളിലെ പ്രതികളിൽ നിന്നും വ്യാപകമായി നേരിട്ടും UPI Transaction മുഖേനയും കൈക്കൂലി വാങ്ങി വരുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ അസം സ്വദേശിയായ JOGAT GOGOI എന്നയാളുടെ ഉടമസ്ഥതയിലുള്ള അക്കൗണ്ട് ഉപയോഗിച്ച് ഏകദേശം 2,28,000/- രൂപ കൈക്കൂലി ഇനത്തിൽ വാങ്ങിയെടുത്തായി കണ്ടെത്തിയിട്ടുള്ളതാണ്.
- ഉദ്യോഗസ്ഥന്റെ കൈ വശത്തു നിന്നും മേൽ മൊബൈൽ ഫോണും, ATM കാർഡും കണ്ടെത്തി. വിജിലൻസ് പോലീസ് സൂപ്രണ്ട് ശ്രീ. ബിനു ആർ ന്റെ നേതൃത്തത്തിൽ DySP പ്രദീപ് കുമാർ, ഇൻസ്പെക്ടർമാരായ സജു എസ് ദാസ്, രമേശ് കുമാർ, അനിൽ, മനു വി നായർ, എസ് ഐ മാരായ അനിൽ, രാജീവ്, എ. എസ് ഐ മാരായ അരുൺചന്ദ്, ഷൈജു കുരുവിള, അനൂപ് കെ എ, രജീഷ്, പ്രദീപ്, ജോഷി ഇഗ്നേഷ്യസ്, ഗിരീഷ് കുമാർ, സുരേഷ്, രാജേഷ്, ജാൻസി എന്നിവർ പരിശോധനയിൽ പങ്കെടുത്തു.