Crime

അടിച്ചു പൂക്കുറ്റിയായി എക്സൈസ് ഉദ്യോഗസ്ഥൻ ഓടിച്ച കാർ മറിഞ്ഞ് അപകടം: വകുപ്പ് തല നടപടി വന്നേക്കും

Posted on

 

 

തിരുവനന്തപുരം:മദ്യലഹരിയിൽ അമിതവേഗത്തിൽ വാഹനമോടിക്കുകയും, അപകടമുണ്ടാക്കുകയും ചെയ്ത എക്‌സൈസ് ഓഫീസർ പിടിയിൽ. സംഭവത്തിൽ നെയ്യാർഡാം ചെക്ക്പോസ്റ്റിലെ ഉദ്യോഗസ്ഥനായ ഷിജു ആർ ആണ് പിടിയിലായത്, മദ്യലഹരിയിൽ അമിതവേഗത്തിൽ ഷിജു ഓടിച്ച വാഹനം മറിയുകയായിരുന്നു.

ശനിയാഴ്ച രാത്രി 9മണിയോടെയായിരുന്നു സംഭവം. കട്ടയ്ക്കോട് ഭാഗത്തു നിന്നും കാട്ടാക്കടയിലേക്ക് വരികയായിരുന്നു എക്സൈസ് ഉദ്യോഗസ്ഥൻ. കട്ടയ്ക്കോട് റോഡിലെ ഒരു ഹോൾസെയിൽ കടയ്ക്ക് മുന്നിൽ വെച്ച് ഇദ്ദേഹമോടിച്ച കാർ മറിയുകയായിരുന്നു. എതിരെ വന്ന ഒരു ബൈക്ക് യാത്രികൻ അത്ഭുതകരമായാണ് അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്.

അപകടത്തിന് തൊട്ടുപിന്നാലെ വാഹനവുമായി രക്ഷപെടാൻ ശ്രമിച്ച ഷിജുവിനെ നാട്ടുകാർ ചേർന്ന് തടഞ്ഞുവെക്കുകയും പോലീസിനെ വിളിച്ചുവരുത്തി കൈമാറുകയും ചെയ്തു. സ്റ്റേഷനിൽ എത്തിച്ച ഉദ്യോഗസ്ഥനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. ഉദ്യോഗസ്ഥനെതിരെ വകുപ്പുതല നടപടി വന്നേക്കും.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version