Kerala

മുരിക്കുമ്പുഴ ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്ന റോഡ് വെട്ടി പൊളിച്ചു : കുഴിയിൽ വീണ് കാൽനടക്കാരും ഇരുചക്ര വാഹനങ്ങളും

Posted on

 

പാലാ : മുരിക്കുമ്പുഴ ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്ന റോഡ് അധികാരികൾ തന്നെ കുത്തിപ്പൊളിച്ചിട്ടിട്ട് നാളുകളേറെയായി. ഓരോ ഭക്തരും വരുമ്പോൾ സൂക്ഷിച്ചില്ലെങ്കിൽ വീണ് പരിക്ക് പറ്റിയത് തന്നെ.

അധികാരികളോട് പരാതി പറഞ്ഞ് നാട്ടുകാർ കുഴഞ്ഞു. ഇരു ചക്ര വാഹനക്കാർ രാത്രികാലങ്ങളിൽ ഇവിടെ വീണ് പരിക്കേൽക്കുന്നത് സാധാരണ കാഴ്ചയാണ്. നാട്ടുകാരാണ് രക്ഷകരാവുന്നത്.

നാട്ടിലുള്ള ജനപ്രതിനിധികളോട് നാട്ടുകാർ പരാതി പറയുമ്പോൾ അവർ എതിരാളികൾ കാരണമാണ് ടാറിംഗ് നടക്കാത്തതെന്നുള്ള മുടന്തൻ ന്യായമാണ് പറയുന്നത്. പക്ഷെ ഇവർ സ്വയം ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒഴിഞ്ഞ് മാറുകയാണെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി. എത്രയും വേഗം റോഡ് യാത്രാ യോഗ്യമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version