India

മുതിർന്ന ബി ജെ പി നേതാവ് എൽ.കെ അദ്ധ്വാനി ശ്വാസകോശ അണുബാധയെ തുടർന്ന് ആശുപത്രിയിൽ

Posted on

 

മുതിര്‍ന്ന ബിജെപി നേതാവ് എല്‍കെ അദ്വാനി ആശുപത്രിയില്‍. ശ്വാസകോശ അണുബാധയെ തുടര്‍ന്നാണ് ഡല്‍ഹി അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വൈകുന്നേരം 7.30 ഓടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

 

ആരോഗ്യനില നിലവില്‍ തൃപ്തികരമെന്നാണ് വിവരം.വാര്‍ധക്യസഹജമായ ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം ഈ വര്‍ഷം മേയില്‍ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും കുറച്ചുദിവസത്തെ ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടിരുന്നു. അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്വാനിയെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദര്‍ശിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version