Kerala

പാലാ വൈസ് ചെയർമാൻ്റെ വസതിയിലെ ജി.എസ്ടി പരിശോധന തീർന്നത് രാത്രി 8 ന്

Posted on

പാലാ : പകപോക്കൽ രാഷ്ട്രീയത്തിൻ്റെ ഇരയായിതീർന്ന പാലാ നഗരസഭാ വൈസ് ചെയർമാൻ ബിജു മാത്യൂസിൻ്റെ കച്ചവട സ്ഥാപനത്തിലും ഭവനത്തിലും ഇന്നലെ നടന്ന GST പരിശോധന അവസാനിച്ചത് രാത്രി 8 ന് .

തിരുവനന്തപുരത്തെ G.S.T വിഭാഗം ഉദ്യോഗസ്ഥരാണ് പരിശോധന കായി ഇന്നലെ രാവിലെ 11 ന് എത്തിയത്. മൂന്ന് വീതം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പാലാ സാന്തോം കോമ്പ്ളക്സിലുള്ള സെൻ്റ് ജൂഡ് ഇലക്ട്രിക്കൻസിലും ,ബിജു മാത്യൂസിൻ്റെ വസതിയിലുമാണ് പരിശോധന നടന്നത്.

കോൺട്രക്ട് വർക്കുകളുടെ കണക്കുകളും മറ്റ് കാര്യങ്ങളുടെ കണക്കുകളും വസതിയിലുള്ള ആഫീസിലാണ് കൈകാര്യം ചെയ്യുന്നത് അതുകൊണ്ട് തന്നെ കടയിലെ പരിശോധന 4 മണിക്ക് അവസാനിപ്പിച്ച ശേഷം ഉദ്യോഗസ്ഥർ വസതിയിലെ പരിശോധന തുടരുകയായിരുന്നു.

നിയമാനുസൃതം പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ് തൻ്റേത് എന്ന് വൈസ് ചെയർമാൻ ബിജു മാത്യൂസ് കോട്ടയം മീഡിയയോട് പറഞ്ഞു. 27 ന് കൂടുതൽ രേഖകളുമായി തിരുവനന്തപുരത്ത് എത്തണമെന്ന് ഉദ്യോഗസ്ഥർ നിർദ്ദേശിച്ചിട്ടുണ്ടെന്നും. അന്നും ഇന്നും ആരേയും ഭയപ്പെടാൻ ഉദ്ദേശിക്കുന്നില്ലെന്നും ബിജു മാത്യൂസ് അഭിപ്രായപ്പെട്ടു. നാട്ടം സുരേഷിനെതിരെ താൻ ഭീഷണി മുഴക്കിയെന്നുള്ള ആരോപണത്തിന് മറ്റാരു കേസും ഇപ്പോൾ നിലവിലുണ്ട് തന്നെ കേസിൽ കുടുക്കി മറ് കൗൺസിലർമാരെ നിശബ്‌ദനാക്കുവാനുള്ള തന്ത്രം തിരിച്ചറിയുന്നുണ്ടെന്നും ബിജു മാത്യൂസ് സൂചിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version