India
തമിഴ്നാട്ടിലെ തേനി ജില്ലയിലെ ആണ്ടിപ്പെട്ടി തേക്കാംപെട്ടി സബ് ജയിലില്‍ നിന്ന് രക്ഷപ്പെട്ട 17 തടവുകാരില്‍ നാലുപേർ പിടിയിലായി
തേനി: തമിഴ്നാട്ടിലെ തേനി ജില്ലയിലെ ആണ്ടിപ്പെട്ടി തേക്കാംപെട്ടി സബ് ജയിലില്‍ നിന്ന് രക്ഷപ്പെട്ട 17 തടവുകാരില്‍ നാലുപേർ പിടിയിലായി
സംസ്ഥാന വ്യാപകമായി പൊലീസ് നടത്തിയ ഊർജിത തെരച്ചിലിനിടെയാണ് ചൊവ്വാഴ്ച മൂന്നുപേരെ കൂടി പിടികൂടിയത്. രക്ഷപ്പെട്ടവരില്‍ ഒരാളെ കഴിഞ്ഞദിവസം രാത്രി തന്നെ അറസ്റ്റ് ചെയ്തിരുന്നു. ലീഗൽഎയ്ഡ് നേടൂ
പ്രവീണ്‍ കുമാർ എന്നയാളാണ് കഴിഞ്ഞദിവസം തന്നെ പൊലീസിന്റെ പിടിയിലായത്. ഇതിനുപിന്നാലെയാണ് തേനി സ്വദേശിയായ ചിലമ്പരശൻ, മധുര സ്വദേശികളായ രാജാ സിക്കന്ദർ, രാജ്കുമാർ എന്നിവരെയും പൊലീസ് പിടികൂടിയത്.
ഇനി 13 തടവുകാരെ കൂടി കണ്ടെത്താനുണ്ട്.
കഴിഞ്ഞ ദിവസമാണ് സുരക്ഷാ ജീവനക്കാരെ ആക്രമിച്ചശേഷം 17 തടവുകാർ ജയില്‍ചാടിയത്.
തടവുകാരില്‍ ഒരാള്‍ അപസ്മാരബാധിതനായി അഭിനയിച്ച് ആസൂത്രിതമായിട്ടായിരുന്നു ജയില്‍ച്ചാട്ടം. തടവുകാരന് ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന വിവരമറിഞ്ഞ് സുരക്ഷാ ജീവനക്കാർ സെല്ലിലേക്ക് വന്നിരുന്നു. ഈ സമയം സുരക്ഷാ ജീവനക്കാരെയും മറ്റ് ജയില്‍ ഉദ്യോഗസ്ഥരെയും ആക്രമിച്ചാണ് 17 തടവുകാരും കടന്നുകളഞ്ഞത്.