Kerala

കാനാട്ട് പാറയിൽ പാലായിലെ മാലിന്യം കൊണ്ടിടുവാൻ പാലാ നഗരസഭ വരുന്നേയെന്നുള്ള നിലവിളി , ആ നിലവിളി ശബ്‌ദം ഇടോ എന്നുള്ള ജഗദി തമാശ പോലെയെന്ന് ചെയർപേഴ്സൻ മായാ രാഹുൽ

Posted on

 

കാനാട്ട് പാറയിൽ പാലായിലെ മാലിന്യം കൊണ്ടിടുവാൻ പാലാ നഗരസഭ വരുന്നേയെന്നുള്ള നിലവിളി , ആ നിലവിളി ശബ്‌ദം ഇടോ എന്നുള്ള ജഗദി തമാശ പോലെയെന്ന് ചെയർപേഴ്സൻ മായാ രാഹു

പാലാ : പാലാ നഗരത്തിലെ മാലിന്യം മുഴുവൻ കാനാട്ടു പാറയിലെ പഴയ ഡമ്പിംഗ് ഗ്രൗണ്ടിൽ കൊണ്ടിടുവാൻ നഗരസഭ വരുന്നേയെന്നുള്ള യു.ഡി എഫിൻ്റെ പേരിൽ ചില വ്യക്തികളുടെ പ്രസ്താവന ആ നിലവിളി ശബ്‌ദം ഇടോ എന്നുള്ള ജഗദി തമാശ പോലെയെന്ന് പാലാ നഗരസഭ ചെയർപേഴ്സൻ മായാ രാഹുൽ അഭിപ്രായപ്പെട്ടു.

ഇന്നത്തെ നഗരസഭാ യോഗത്തിൽ കാനാട്ട് പാറയിലുള്ള ഷെഡ് കേട് പോക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. സംസ്ഥാന സർക്കാർ അനുവദിച്ച 50 ലക്ഷം രൂപാ ലാപ്‌സായി പോകാതിരിക്കുവാനാണ് ഇങ്ങിനെ തീരുമാനിച്ചത് എല്ലാവർക്കും സമ്മതമാണെങ്കിൽ മാത്രം അജൈവ മാലിന്യം തരംതിരിക്കുവാൻ ഈ ഷെഡ് ഉപയോഗിക്കുകയും ചെയ്യാം എന്ന നിർദ്ദേശമാണ് മുന്നോട്ട് വച്ചത്.

ഇതിനെ യു.ഡി.എഫിൻ്റെ പേരിൽ പാലായിലെ മാലിന്യം കൊണ്ടുവന്ന് ഇടുന്നേയെന്നുള്ള നിലവിളി ജനങ്ങളെ ഇല്ലാ കഥ പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുന്നതിന് തുല്യമാണ്. പ്രസ്താവനയിൽ പറഞ്ഞിരിക്കുന്ന പേര് കാരിൽ പലരും സ്ഥലത്തില്ലാതിരിക്കെ അവരുടെ പേര് വച്ചുള്ള പ്രസ്താവന യുഡിഎഫിനെ ഹൈജാക്ക് ചെയ്യാനുള്ള ചില കേന്ദ്രങ്ങളുടെ കുബുദ്ധിയാണെന്നും മായാ രാഹുൽ ചൂണ്ടിക്കാട്ടി.

 

ആടിനെ പട്ടിയാക്കുക. പട്ടിയെ പേപ്പട്ടിയാക്കുക പേപ്പട്ടിയെ തല്ലിക്കൊല്ലുക എന്ന പഴകിയ തുരുമ്പെടുത്ത തന്ത്രങ്ങളുമായി യു.ഡി എഫ് എന്ന ബാനറിൽ ചില കേന്ദ്രങ്ങൾ വരുമ്പോൾ അവരുടെ സൃഗാല തന്ത്രങ്ങൾ തിരിച്ചറിയാനുള്ള വകതിരിവ് നാട്ടുകാർക്കുണ്ടെ ന്ന് ഈ ചില കേന്രങ്ങൾ മനസിലാക്കുന്നതും നന്നാണെന്ന് മായാ രാഹുൽ അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version