Kottayam

കടപ്പാട്ടൂർ മഹാദേവ ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് ഭക്തിസാന്ദ്രമായ തുടക്കം; ദേവസ്വം പ്രസിഡന്റ് മനോജ് ബി. നായർ ഉദ്ഘാടനം ചെയ്തു

Posted on

 

പാലാ കടപ്പാട്ടൂർ മഹാദേവ ക്ഷേത്രത്തിൽ നവ
പാലാ: കടപ്പാട്ടൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ വിപുലമായ പരിപാടികളോടെ നടക്കുന്ന നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമായി. ആഘോഷങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം ദേവസ്വം പ്രസിഡന്റ് മനോജ് ബി. നായർ ഭദ്രദീപം തെളിയിച്ച് നിർവ്വഹിച്ചു.

തുടർന്ന് നടന്ന ചടങ്ങിൽ ക്ഷേത്ര ഭരണസമിതി ഭാരവാഹികളും പ്രമുഖ വ്യക്തികളും ഭക്തജനങ്ങളും പങ്കെടുത്തു. നവരാത്രി ദിനങ്ങളോട് അനുബന്ധിച്ച് ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾ, സംഗീതാർച്ചന, വിദ്യാരംഭ ദിനത്തിലെ പൂജയെടുപ്പ്,

 

എഴുത്തിനിരുത്ത് തുടങ്ങിയ വിവിധ ആത്മീയ-സാംസ്കാരിക പരിപാടികൾ നടക്കും. വിജയദശമി ദിനത്തിൽ കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിക്കുന്നതിനുള്ള വിപുലമായ ക്രമീകരണങ്ങളും ക്ഷേത്രത്തിൽ ഒരുക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version