India

ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യമെന്ന നേട്ടം ഇന്ത്യ നില നിർത്തുമെന്ന് ഐ.എം.എഫ്

Posted on

 

 

ഇന്ത്യ നടപ്പ് സാമ്പത്തിക വർഷം ഏഴ് ശതമാനം വളർച്ച കൈവരിക്കുമെന്ന് ഐഎംഎഫ്. ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം എന്ന നേട്ടം ഇന്ത്യ നിലനിർത്തുമെന്നും ഐഎംഎഫിന്റെ റിപ്പോർട്ട് പ്രവചിക്കുന്നു. ലോക സമ്പദ് വ്യവസ്ഥക്ക് ഇന്ത്യ സ്ഥിരത നൽകുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു.

2026-2027 സാമ്പത്തിക വർഷത്തിൽ ഇന്ത്യ 7.1% വളർച്ച കൈവരിക്കുമെന്നാണ് റിസർവ് ബാങ്ക് പ്രതീക്ഷിക്കുന്നത്. ഇതിനോട് യോജിക്കുന്ന നിലപാടാണ് ഐഎംഎഫും സ്വീകരിക്കുന്നത്. ഐഎംഎഫിന്റെ ഇന്ന് പുറത്തിറങ്ങിയ റിപ്പോർട്ടിൽ ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യമായി ഇന്ത്യ തുടരും എന്നാണ് ചൂണ്ടിക്കാട്ടുന്നത്. ഏതാണ്ട് എല്ലാ വികസിത വികസ്വര രാജ്യങ്ങളെക്കാൾ കൂടുതൽ വളർച്ചാ നിരക്കാണ് ഇന്ത്യയ്ക്ക് ഐഎംഎഫ് പ്രവചിക്കുന്നത്.

7% വളർച്ച ഇന്ത്യയ്ക്കുണ്ടാകുമെന്ന് പറയുന്ന ഐഎംഎഫ് ചൈനയിൽ പ്രതീക്ഷിക്കുന്നത് 4% വളർച്ചയാണ്. അമേരിക്കയിൽ ഇത് 2.3% മാത്രമാണ് വളർച്ച പ്രതീക്ഷിക്കുന്നത്. ദില്ലിയിൽ നടന്ന ബ്ലൂംബെർഗ് ന്യൂ ഇക്കോണമി ഫോറത്തിൽ സംസാരിച്ച പ്രധാനമന്ത്രി

രാജ്യത്തിന്റെ വളർച്ചാ നിരക്ക് ചൂണ്ടിക്കാട്ടി. ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ 7.8% വളർച്ച ഉണ്ടായെന്നും ആഗോള രംഗത്തെ ചാഞ്ചാട്ടങ്ങൾക്കിടയിലാണ് ഇന്ത്യയ്ക്ക് പിടിച്ചു നിൽക്കാൻ ആയതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യക്ക് സാമ്പത്തിക സ്ഥിരത ഉറപ്പ വരുത്താനായെന്നും പ്രധാനമന്ത്രി കൂട്ടി ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version