Kerala
തവനൂര്‍ സീറ്റ് ലീഗുമായി വെച്ച് മാറുന്നതിനെതിരെ യൂത്ത് കോണ്‍ഗ്രസ്
മലപ്പുറം: തവനൂർ സീറ്റ് മുസ്ലിം ലീഗുമായി കോൺഗ്രസ് വെച്ച് മാറുന്നതിനെതിരെ യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുദൂർ. മലപ്പുറത്തെ കോൺഗ്രസിന്റെ ശക്തിയും പ്രാധാന്യവും അനുസരിച്ച് കോൺഗ്രസിന് കൂടുതൽ സീറ്റുകൾക്ക് അർഹത ഉണ്ട്.
കെ കേളപ്പജിയുടെയും കോൺഗ്രസിന്റെയും ചരിത്രമുറങ്ങുന്ന മണ്ണാണ് തവനൂർ. ജാതി മത ചിന്തകൾക്ക് അതീതമായി മതേതര ആശയം മുന്നോട്ട് വെക്കുന്ന കോൺഗ്രസ് മലപ്പുറത്ത് ചുരുങ്ങിപ്പോകുന്നത് നമ്മുടെ നാടിന്റെ സെക്കുലറിസത്തിന് എത്ര ഗുണകരമാകും എന്ന് നേതൃത്വം ആലോചിക്കേണ്ടതാണെന്നും കുറിപ്പിൽ പറയുന്നു.