Kerala
പത്തനംതിട്ടയില്‍ മുഖ്യമന്ത്രിക്കുനേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്
പത്തനംതിട്ട: പത്തനംതിട്ടയില്‍ മുഖ്യമന്ത്രി പിണറായി വിജയനു നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.
പത്തനംതിട്ട അടൂർ റെസ്റ്റ് ഹൗസില്‍ നിന്ന് സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടത്തുന്ന ‘എന്റെ കേരളം’ ജില്ലാതല യോഗത്തില്‍ പങ്കെടുക്കാനായി പോകുന്ന വഴിയിലാണ് യൂത്ത് കോണ്‍ഗ്രസ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനു നേരെ കരിങ്കൊടി കാണിച്ചത്. പെട്ടെന്നുതന്നെ പൊലീസെത്തി പ്രവര്‍ത്തകരെ പിടിച്ചുമാറ്റുകയായിരുന്നു.
യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഢന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ആശാപ്രവര്‍ത്തകരുടെ സമരം ഒത്തുതീര്‍പ്പാക്കാത്തതില്‍ പ്രതിഷേധിച്ചാണ് കരിങ്കൊടി കാണിച്ചത്. കനത്ത സുരക്ഷയെ ഭേദിച്ചുകൊണ്ടാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനുനേരെ പാഞ്ഞടുത്തത്.