Tech
പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ വാട്സ്ആപ്പ്
ന്യൂഡല്‍ഹി: ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്കായി പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ വാട്സ്ആപ്പ്. ‘നോട്ടിഫിക്കേഷന്‍ ബബിള്‍സ്’ എന്ന പേരിലാണ് പുതിയ ഫീച്ചര്‍ അവതരിപ്പിക്കുന്നത്. ഈ ഫീച്ചറിലൂടെ മറ്റ് ആപ്പുകള്‍ ഉപയോഗിക്കുന്നതിന് ഇടയില്‍ പോലും ചാറ്റ് ചെയ്യാന്‍ സാധിക്കും. നിലവില്‍ ഫീച്ചര്‍ പരീക്ഷണ ഘട്ടത്തിലാണ്.
ഫീച്ചര്‍ ട്രാക്കിങ് പ്ലാറ്റ്ഫോമായ വാബീറ്റാ ഇന്‍ഫോ പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം, പുതിയ സംവിധാനം സ്ക്രീനില്‍ ഫ്ലോട്ടിങ് ഐക്കണുകളായി ചാറ്റുകള്‍ പ്രദര്‍ശിപ്പിക്കും. ഉപയോക്താക്കള്‍ക്ക് ഒരു ബബിളില്‍ ടാപ്പ് ചെയ്താല്‍, ആപ്പ് പൂര്‍ണ്ണമായും തുറക്കാതെ തന്നെ ചെറിയ ചാറ്റ് വിന്‍ഡോയില്‍ നിന്ന് സന്ദേശങ്ങള്‍ക്ക് മറുപടി നല്കാന് കഴിയും.
ഫെയ്സ്ബുക്ക് മെസഞ്ചറിലെ ‘ചാറ്റ് ഹെഡ്സ്’ സംവിധാനത്തോട് സമാനമായ ഫീച്ചറായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ട്.