Tech

നോയ്സ് ക്യാന്‍സലേഷന്‍ ഫീച്ചര്‍ പുറത്തിറക്കാന്‍ വാട്സ്ആപ്പ്

Posted on

ന്യൂഡല്‍ഹി: വാട്‌സ്ആപ്പില്‍ വോയ്സ്, വിഡിയോ കോളുകള്‍ക്കായി നോയ്സ് ക്യാന്‍സലേഷന്‍ ഫീച്ചര്‍ പരീക്ഷിക്കുന്നതായി റിപ്പോര്‍ട്ട്.

വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് പ്രകാരം ഫീച്ചര്‍ നിലവില്‍ പരിമിതമായ ആന്‍ഡ്രോയിഡ് ബീറ്റ ഉപയോക്താക്കള്‍ക്ക് മാത്രമേ ലഭ്യമാകൂ, സംഭാഷണങ്ങള്‍ക്കിടയിലുള്ള പശ്ചാത്തല ശബ്ദങ്ങള്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫീച്ചര്‍ കൊണ്ടുവരുന്നത്.

സംസാരിക്കുന്ന ആളുടെ ശബ്ദത്തെ ബാധിക്കാതെ ആംബിയന്റ് ശബ്ദങ്ങള്‍ ഫില്‍ട്ടര്‍ ചെയ്യുന്നതാണ് ഫീച്ചര്‍. വാഹനങ്ങുടെ ശബ്ദം, കാറ്റ് അല്ലെങ്കില്‍ തിരക്കേറിയ സ്ഥലങ്ങളിലെ മറ്റുള്ളവരുടെ സംസാരം എന്നിവ ഇല്ലാതാക്കും. സെറ്റിങ്‌സ് സ്വമേധയാ ക്രമീകരിക്കുകയോ ബാഹ്യ ഉപകരണങ്ങള്‍ ഉപയോഗിക്കുകയോ ചെയ്യാതെ, സംഭാഷണങ്ങള്‍ കൂടുതല്‍ മനസ്സിലാക്കാന്‍ എളുപ്പമാക്കുകയാണ് ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version