Kerala
ജയിലില്‍ വെച്ച് പ്രണയത്തിലായ യുവതിക്കും യുവാവിനും കല്യാണം കഴിക്കാന്‍ പരോള്‍
ജയ്പൂര്‍: ജയിലില്‍ വെച്ച് പ്രണയത്തിലായ യുവതിക്കും യുവാവിനും കല്യാണം കഴിക്കാന്‍ പരോള്‍. ജയ്പൂരിലാണ് സംഭവം. 15 ദിവസത്തേക്കാണ് കോടതി പരോള്‍ അനുവദിച്ചത്. മുന്‍ കാമുകിയുടെ ഭര്‍ത്താവും മക്കളുമടക്കം അഞ്ചുപേരെ കൊലപ്പെടുത്തിയ ഹനുമാന്‍ പ്രസാദും ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട ദുഷ്യന്ത് ശര്‍മ്മ എന്ന യുവാവിനെ കൊലപ്പെടുത്തിയ പ്രിയ സേത്തിനുമാണ് രാജസ്ഥാന്‍ ഹൈക്കോടതി പരോള്‍ അനുവദിച്ചത്.ജയിലില്‍ വെച്ചാണ് ഇരുവരും പരിചയപ്പെട്ടതും, അത് പ്രണയത്തിലേക്ക് വഴിമാറിയതും.
ഡേറ്റിംഗ് ആപ്പില്‍ പരിചയപ്പെട്ട ദുഷ്യന്ത് ശര്‍മ എന്ന യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ മോഡല്‍ കൂടിയായ പ്രിയയ്ക്ക് ജീവപര്യന്തം തടവുശിക്ഷയാണ് വിധിച്ചിച്ചിരിക്കുന്നത്. തുടര്‍ന്ന് സംഗനേര്‍ തുറന്ന ജയിലിലെത്തി ശിക്ഷ അനുഭവിക്കുകയാണ്. 2018-ലാണ് പ്രിയ പിടിയിലായത്. ഡേറ്റിംഗ് ആപ്പായ ടിന്‍ഡറിലൂടെ പരിചയപ്പെട്ട ദുഷ്യന്ത് ശര്‍മ്മയെ പ്രിയ ബജാജ് നഗറിലെ ഫ്‌ളാറ്റിലേക്ക് കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു.