Kerala

നവവധുവായ നൃത്താധ്യാപിക ഭർതൃവീട്ടിൽ മരിച്ച നിലയിൽ

Posted on

കണ്ണൂർ : നൃത്താധ്യാപികയായ നവവധുവിനെ ഭർതൃവീട്ടിലെ കിടപ്പുമുറിയിലെ ജനല്‍കമ്പിയില്‍ തൂങ്ങിമരിച്ച നിലയിൽ.

കരിമ്പത്തെ ആകാശ്‌മോഹന്റെ ഭാര്യയും രമേശന്‍-താര ദമ്പതികളുടെ മകളുമായ സാന്ദ്രതാര (22) യാണ് മരിച്ചത്. ഇന്നലെ വൈകീട്ട് അഞ്ചരയോടെയാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

സംഭവത്തിൽ തളിപ്പറമ്പ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചു. നാലുമാസം മുമ്പാണ് സാന്ദ്രയും ആകാശും വിവാഹിതരായത്. കൊല്ലം സ്വദേശികളായ സാന്ദ്രതാരയുടെ കുടുംബം നേരത്തെ തളിയില്‍ താമസക്കാരായിരുന്നു. ഇപ്പോള്‍ ബാവുപ്പറമ്പിലാണ് താമസം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version