Kerala
കിഴതടിയൂർ പള്ളിയിൽ വിശുദ്ധ യൂദാശ്ലീഹായുടെ നൊവേന തിരുന്നാളിന് മോൺസിഞ്ഞോർ ജോസഫ് കണിയൊടിക്കൽ കൊടിയേറ്റ് കർമ്മം നിർവഹിച്ചു
പാലാ :കിഴതടിയൂർ പള്ളിയിൽ വിശുദ്ധ യൂദാശ്ലീഹായുടെ നൊവേന തിരുന്നാളിന് കൊടിയേറി . മോൺസിഞ്ഞോർ ജോസഫ് കണിയൊടിക്കലാണ് കൊടിയേറ്റ് കർമ്മം നിർവഹിച്ചത്.ഇടവക വികാരി ഫാദർ തോമസ് പുന്നത്താനത്ത് ;സഹ വികാരി ഫാദർ ജോർജ് പ്ലാത്തോട്ടത്തിൽ;കൈക്കാരന്മാരായ ജോസഫ് എം ജെ എഴുപറയിൽ ;ജോസ് ആരംപുളിക്കൽ ;
ക്ലമന്റ് അറയ്ക്കൽ ;എം ജെ ജോസ് മാറ്റത്തിൽ ;മാണി സി കാപ്പൻ എം എൽ എ ;ജോസുകുട്ടി പൂവേലി ;സിബി തൊട്ടുപുറം ;തങ്കച്ചൻ മുളംകുന്നം എന്നിവർ സന്നിഹിതരായിരുന്നു .
ഇന്നത്തെ തിരുക്കർമ്മങ്ങൾ :വൈകിട്ട് 3 നു വിശുദ്ധ കുർബാന നൊവേന :ഫാദർ മാത്യു തയ്യിൽ ;5 നു വിശുദ്ധ കുർബാന നൊവേന ഫാദർ ജോസഫ് താഴത്ത് വാരികയിൽ ;6.30 ജപമാല പ്രദക്ഷിണം ;7 നു വിശുദ്ധ കുർബാന നൊവേന.