Kerala

വിളക്കിത്തലനായർ സമാജം വനിതാ ഫെഡറേഷൻ സംസ്ഥാന വാർഷികവും ദീപാവലി ഘോഷയാത്രയും നടത്തി

Posted on

ചങ്ങനാശ്ശേരി: വിളക്കിത്തല നായർ സമാജം വനിതാ ഫെഡറേഷൻ സംസ്ഥാന വാർഷികവും ദീപാവലി ഘോഷ യാത്രയും നടത്തി. പെരുന്ന മാരണത്തു കാവ് ദേവീക്ഷേത്രത്തിൽ നിന്ന് ദീപം പകർന്നശേഷം നടത്തിയ ഘോഷയാത്ര ളായിക്കാട് വി.എൻ.എസ്. ഓഡിറ്റോറിയത്തിൽ സമാപിച്ചു. വാർഷിക സമ്മേളനത്തിൽ വനിതാ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് പി.വി. വത്സല ടീച്ചർ അധ്യക്ഷത വഹിച്ചു.

സമാജം സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.ആർ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പന്തളം കൊട്ടാരം രാജപ്രതിനിധി പുണർതം നാൾ പി.എൻ. നാരായണ വർമ്മ തമ്പുരാൻ അനുഗ്രഹ പ്രഭാഷണം നടത്തി. കവയത്രി ലളിതാംബിക അന്തർജനം ദീപാവലി സന്ദേശം നൽകി. സമാജം സംസ്ഥാന രക്ഷാധികാരി കെ.എസ്.രമേഷ് ബാബു മുഖ്യപ്രഭാഷണം നടത്തി.

സമാജം വൈസ് പ്രസിഡന്റ് അഡ്വ.ടി.എം. ബാബു, സമാജം ജനറൽ സെക്രട്ടറി എം.എൻ. മോഹനൻ, സെക്രട്ടറി സുജ ബാബു, ജയ തങ്കപ്പൻ എന്നിവർ പ്രസംഗിച്ചു. സ്ത്രീ സുരക്ഷയും മാറുന്ന സമൂഹവും എന്ന വിഷയത്തിൽ സമാജം സംസ്ഥാന ട്രഷറർ കെ.കെ. അനിൽകുമാർ ക്ലാസ്സ് എടുത്തു. വനിതാ ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി ഉഷ വിജയൻ വാർഷിക റിപ്പോർട്ടും ട്രഷറർ

ജയശ്രീ ബാബു വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. സമാജം ഭാരവാഹികളായ സജീവ് സത്യൻ, കെ.ജി.സജീവ്, എം. മുരളി പള്ളിക്കൽ, സായി സുരേഷ്, വനിതാ ഫെഡറേഷൻ വൈസ് പ്രസിഡന്റ് അനിത സുനിൽ, ജോ.സെക്രട്ടറിമാരായ ബിന്ദു വിനോദ്, ലീലാമണി രവി എന്നിവർ നേതൃത്വം നൽകി. താലപ്പൊലിയുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ നടത്തിയ ഘോഷയാത്രയിൽ നൂറുകണക്കിന് വനിതാ പ്രവർത്തകർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version