Kerala
വിഎസിന് അവസാന റെഡ് സല്യൂട്ട് നല്‍കാന്‍ കാത്ത് കേരളം, വിലാപയാത്ര ആലപ്പുഴയിൽ
തിരുവനന്തപുരം: കേരളത്തിന്റെ മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ വിലാപയാത്ര ജന്മനാടായ ആലപ്പുഴയിൽ. വിലാപയാത്ര കരിയിലകുളങ്ങരയിൽ എത്തുമ്പോൾ കനത്ത മഴയാണ് പെയ്യുന്നത്.
വഴിനീളെ റോഡിൻ്റെ ഇരുവശത്തുമായി കുട ചൂടി വിഎസിനെ അവസാനമായി ഒരു നോക്ക് കാണാനുള്ള കാത്തിരിപ്പിലാണ് ആളുകൾ. കുട്ടികളും വയോധികരും ഉൾപ്പെടെ വിഎസിനെ കാണാൻ കാത്തുനിൽപ്പാണ്.
ഇന്നലെ ഉച്ചയ്ക്കു രണ്ടരയോടെ ദർബാർ ഹാളിൽനിന്ന് വിഎസിന്റെ ഭൗതികശരീരവുമായി തുടങ്ങിയ വിലാപയാത്ര തിരുവനന്തപുരം, കൊല്ലം ജില്ലകൾ പിന്നിട്ടാണ് ആലപ്പുഴ ജില്ലയിൽ പ്രവേശിച്ചത്. 17 മണിക്കൂറിൽ 104 കിലോമീറ്റർ പിന്നിട്ടാണ് വിലാപയാത്ര ആലപ്പുഴ ജില്ലയിലേക്ക് പ്രവേശിച്ചത്. ആയിരക്കണക്കിന് ആളുകളാണ് പ്രിയനേതാവിനെ അവസാനമായി കാണാൻ വഴിയരികിൽ കാത്തുനിൽക്കുന്നത്.