Kerala

അയ്യപ്പ സംഗമത്തിലെ സാമ്പത്തിക ക്രമക്കേട് ആരോപണത്തിൽ നിലപാട് വ്യക്തമാക്കി ദേവസ്വം വകുപ്പ് മന്ത്രി

Posted on

കോട്ടയം: ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക ക്രമക്കേട് ആരോപണത്തിൽ നിലപാട് വ്യക്തമാക്കി ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവന്‍. ദേവസ്വം മുന്‍കൂറായി നല്‍കിയ പണം തിരിച്ചടച്ചത് സംബന്ധിച്ച് നിയമസഭയില്‍ നല്‍കിയ മറുപടി ശരിയാണെന്നും കൃത്യമായി ദേവസ്വം ബോര്‍ഡ് പണം തിരിച്ചു നല്‍കിയിട്ടുണ്ടെന്നും വാസവന്‍ പറഞ്ഞു.

കൂടുതല്‍ കാര്യങ്ങള്‍ പരിശോധിച്ച ശേഷം പറയാം. രമേശ് ചെന്നിത്തലയും കെ സി വേണുഗോപാലും അടക്കമുള്ളവര്‍ നടത്തുന്ന പ്രസ്താവനകളില്‍ പൊതുജനങ്ങളോട് മാപ്പ് പറയേണ്ടി വരും. ഉണ്ണികൃഷ്ണന്‍ പോറ്റിയെ ശബരിമലയില്‍ കയറ്റിയവര്‍ക്കാണ് ഇപ്പോള്‍ സങ്കടമെന്നും വാസവന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version