Kerala

മുൻ മുഖ്യമന്ത്രിയും, പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ അടിക്കണമെന്ന പൂഞ്ഞാർ എം.എൽ.എ. എം ജെ സെബാസ്റ്റ്യൻന്റെ പരസ്യമായ ആഹ്വാനത്തിനെതിരെ സ്പീക്കറും ഭരണാധികാരികളും നിയമപരമായ നടപടികൾ സ്വീകരിക്കാൻ തയ്യാറാകണമെന്ന് മുൻ മന്ത്രി വി. എൻ.വാസവൻ

Posted on

സത്യപ്രതിജ്ഞാ ലംഘനമാണ് എം.എൽ.എ നടത്തിയിരിക്കുന്നതെന്നും, അങ്ങേയറ്റം അപലപനീയവും പ്രതിഷേധാർഹവുമായ ഈ കാര്യത്തിൽ സ്പീക്കർ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം വ്യക്തമാക്കി.

​പാലായിൽ നടന്ന പെൻഷനേഴ്സ് മീറ്റിംഗിൽ സംസാരിക്കവെയാണ് പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയനെ അടിക്കണമെന്ന് എം.എൽ.എ ആഹ്വാനം ചെയ്തത്.

ഒരു സദസ്സിനോട് ഇത്തരത്തിൽ പരസ്യമായി ആഹ്വാനം ചെയ്യുന്നത് ഗുണ്ടായിസത്തിന്റെ ശൈലിയും കലാപത്തിനുള്ള ആഹ്വാനവുമാണെന്ന് വി. എൻ. വാസവൻ കുറ്റപ്പെടുത്തി.

കേരള നിയമസഭാ ചരിത്രത്തിൽ ആദ്യമായാണ് ഒരു സാമാജികൻ ഇത്തരത്തിൽ അപരിഷ്കൃതവും കാടത്തവുമായ സമീപനം സ്വീകരിക്കുന്നത്.
​സാംസ്കാരിക സമ്പന്നമായ പൂഞ്ഞാറിലെ ജനങ്ങളെ ഒന്നടങ്കം അപമാനിക്കുന്ന പ്രസ്താവനയാണ് എം.എൽ.എയുടേതെന്നും, ഉരുൾപൊട്ടൽ ദുരന്തമുണ്ടായ ഘട്ടത്തിൽ പോലും ജനങ്ങൾക്കൊപ്പം നിൽക്കാതെ അമേരിക്കയ്ക്ക് പോയ വ്യക്തിയാണ് ഇദ്ദേഹമെന്നും വാസവൻ ചൂണ്ടിക്കാണിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version